ടാക്കോബെല്‍ പുതിയ മൂന്ന് ടാക്കോ അവതരിപ്പിച്ചു

Spread the love

കൊച്ചി: ടാക്കോ ബെല്‍ ഇന്ത്യന്‍ ദേസി മെനു അവതരിപ്പിച്ചു. ആകര്‍ഷകമായ മൂന്ന് പുതിയ രുചികരമായ പ്രീമിയം ടാക്കോകള്‍ ആണ് പുതിയ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രീമി പനീര്‍ മഖ്‌നി ടാക്കോ, ബട്ടര്‍ ചിക്കന്‍ ടാക്കോ, ചിക്കന്‍ സീഖ് കബാബ് ടാക്കോ എന്നിവയാണ് അവ.

പുതിയ രുചിയിലുള്ള ഇന്ത്യന്‍ ദേസി മെനു ഇന്ത്യയിലുടനീളമുള്ള എല്ലാ ടാക്കോ ബെല്‍ റെസ്റ്റോറന്റുകളിലും വെറും 165 രൂപ മുതല്‍ ലഭ്യമാണ്.
ഇന്ത്യന്‍ പാചകരീതിയുടെ സമ്പന്ന രുചികളും ടാക്കോ ആശയവും തമ്മിലുള്ള വിടവ് നികത്തുന്ന തരത്തിലുള്ള ഒരു ഓഫര്‍ ആണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്ന് ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിയായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു. സീക്ക് കബാബ് ടാക്കോ- 165 രൂപ, പനീര്‍് മക്കാനി ടാക്കോ-175 രൂപ, ബട്ടര്‍ ചിക്കന്‍ ടാക്കോ-185 രൂപ എന്നിങ്ങനെയാണ് പുതിയ ടാക്കോകളുടെ വില.

അടുത്തുള്ള ടാക്കോ ബെല്‍ റെസ്റ്റോറന്റ്, ടാക്കോബെല്‍ ആപ്പ് , മറ്റ് ഫുഡ് ഡെലിവറി സംവിധാനങ്ങള്‍ വഴിയോ ആകര്‍ഷകവും സ്വാദിഷ്ടവും രുചികരവുമായ ടാക്കോ ഓര്‍ഡര്‍ ചെയ്യാം.

Athira

 

Leave a Reply

Your email address will not be published. Required fields are marked *