ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് കീഴിലുള്ള ആയുർവേദ കോളേജുകളിലെ സംസ്കൃത അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സ് ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ക്യാമ്പസിൽ ആരംഭിച്ചു. ഭാഷയും ശാസ്ത്രവും തമ്മിലുള്ള സമന്വയം സാധ്യമാക്കുന്നതിനുള്ള ദൗത്യമാണ് ഇരു സർവകലാശാലകളും ഏറ്റെടുത്തിരിക്കുന്നതെന്ന് ഹ്രസ്വകാല കോഴ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പ് രചിക്കപ്പെട്ട മൂലഗ്രന്ഥങ്ങൾ കാലാനുസൃതമായ പുനഃവായനയ്ക്ക് വിധേയമാക്കുവാൻ കഴിയണമെന്ന് കേരള ആരോഗ്യ ശാസ്ത്ര
സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം വി നാരായണൻ കോഴ്സിന്റെ ബ്രോഷർ കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് കൈമാറി ഹൃസ്വകാല കോഴ്സ് ഉദ്ഘാടനം ചെയ്തു. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി പി വിജയൻ അധ്യക്ഷനായിരുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല രജിസ്ട്രാർ ഡോ. എ. കെ. മനോജ്കുമാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുടെ ആയുർവേദ വിഭാഗം ഡീൻ ഡോ. ഡി. ജയൻ എന്നിവർ പ്രസംഗിച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ ആയുർവേദ കോളേജുകളിലെയും അധ്യാപകർ ഈ ഹ്രസ്വകാല കോഴ്സിൽ പങ്കെടുക്കുന്നുണ്ട്.
ഫോട്ടോ അടിക്കുറിപ്പ് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയ്ക്ക് കീഴിലുള്ള ആയുർവേദ കോളേജുകളിലെ സംസ്കൃത അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സ് ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ക്യാമ്പസിൽ കോഴ്സിന്റെ ബ്രോഷർ കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് കൈമാറിക്കൊണ്ട് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. കേരള ആരോഗ്യ സർവ്വകലാശാല രജിസ്ട്രാർ ഡോ. സി പി വിജയൻ, രജിസ്ട്രാർ ഡോ. എ. കെ. മനോജ്കുമാർ, ആയുർവേദ വിഭാഗം ഡീൻ ഡോ. ഡി. ജയൻ, ശ്രീശങ്കരചാര്യ സംസ്കൃത സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ എന്നിവർ സമീപം.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075