കൊച്ചി: യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി ആപ്പ്-ഇന്‍-ആപ്പ് പുറത്തിറക്കി ഫ്‌ളിപ്കാര്‍ട്ട്. പാശ്ചാത്യ വസ്ത്രങ്ങള്‍, ആക്‌സസറികള്‍, പാദരക്ഷകള്‍ തുടങ്ങി 40,000-ലധികം ഉല്‍പ്പന്നങ്ങള്‍ ഈ പുതിയ ഓണ്‍-ആപ്പ് ഇന്റര്‍ഫേസിലൂടെ ലഭ്യമാക്കും. വ്യത്യസ്ത ശൈലിയില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളുടെ ശേഖരം ആണ് സ്‌പോയില്‍ ആപ്പിലുള്ളത്.
ഫ്‌ലിപ്പ്കാര്‍ട്ട് ഫാഷന്റെ ഉപഭോക്തൃ ശൃംഗലയില്‍ 25 ശതമാനവും യുവജനങ്ങളാണ്. കൊറിയന്‍ ഡിസൈനുകള്‍, ട്രെന്‍ഡി കോളേജ് വസ്ത്രങ്ങള്‍ തുടങ്ങിയവ ഏറെ ആകര്‍ഷണീയമാണ്. വില്‍പ്പനക്കാര്‍ക്കായി ഡാഷ്‌ബോര്‍ഡുകള്‍ ചെയ്യുന്നതിനും ക്യുറേറ്റ് ചെയ്യുന്നതിനും സൗകര്യമൊരുക്കുന്ന ട്രെന്‍ഡ്‌സ്‌പോര്‍ട്ടിങ് ഇതിലുണ്ട്. ഏറ്റവും മികച്ച സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ലഭ്യമാക്കാനാണ് ഇതിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഷ്‌ളിപ്കാര്‍ട്ട് ഫാഷന്‍ വൈസ് പ്രസിഡന്റ് സന്ദീര് കര്‍വ പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും ഈ ലിങ്കില് ലഭ്യമാണ് : https://we.tl/t-jjJRfxlYmp
athira