ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍: തമ്പാനൂര്‍ രവി

Spread the love

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിന് ജനങ്ങള്‍ നല്‍കുന്ന താക്കീതായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി. ചുമട്ടു തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) അമ്പൂരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐഎന്‍ടിയുസി നേതാവും മുന്‍ മണ്ഡലം പ്രസിഡന്റുമായിരുന്ന പിഎം ഹനീഫയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കുടപ്പനമൂട് ജംഗ്ഷനില്‍ സ്ഥാപിച്ച സ്മാരക അനാച്ഛാദന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം

ഓണക്കാലത്ത് വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. അവശ്യസാധനങ്ങള്‍ക്ക് തീവിലയാണ്. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ദുരിതത്തിലാണ്.അക്രമസംഭങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയമാണ്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
ടിഎ എബ്രഹാം,ഗിരീഷ് കുമാര്‍,കള്ളിക്കാട് വിജയചന്ദ്രന്‍,തോമസ് മംഗലശ്ശേരി, വത്സലരാജ്,ഷെരീഫ്,ബിജു തങ്കപ്പന്‍,ചന്ദ്രന്‍ കുടപ്പനമൂട്,ബിജു അമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *