അഞ്ച് ലക്ഷം രൂപ ധനസഹായം

Spread the love

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട മലപ്പുറം ചേലമ്പ്ര സ്വദേശി മുഹമ്മദ് റസാന്റെ (അബ്ദുൾ റിയാസിന്റെ മകൻ ) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
ഗവ.പ്ലീഡർ
അഡ്വ. ശ്രീജ തുളസിയെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സീനിയർ ​ഗവൺമെന്റ് പ്ലീഡറായി നിയമിക്കും. കെഎടിയിൽ ഒഴിവുള്ള മൂന്ന് ​ഗവൺമെന്റ് പ്ലീഡർ തസ്തികകളിലേക്ക് അഡ്വ. രാഹുൽ എംബി, അഡ്വ. പ്രവീൺ സി പി, അഡ്വ. അജിത് മോഹൻ എം.ജെ എന്നിവരെ നിയമിക്കും.
എറണാകുളം ജില്ലാ ​ഗവ.പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ മനോജ് ജി കൃഷണനെ പുനർനിയമിക്കും.
⏺️ പുനർനിയമനം.
മത്സ്യഫെഡ് മാനേജിങ് ഡയറക്ടറായി ഡോ. പി സഹദേവന് രണ്ട് വർഷത്തേക്ക് പുനർനിയമനം നൽകാൻ തീരുമാനിച്ചു.
കെ പി ശശികുമാറിനെ കാംകോയിൽ മാനേജിങ് ഡയറക്ടറായി നിയമിക്കും.
⏺️ സാധൂകരിച്ചു.
ഇടുക്കി ജില്ലയിലെ ദേവികുളം ഭൂമി പതിവ് ഓഫീസ് 2012 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെ തുടർച്ചാനുമതി കൂടാതെ പ്രവർത്തിച്ച നടപടിയും 10 താത്കാലിക തസ്തികകളിലെ ജീവനക്കാർക്ക് ഈ കാലയളവിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച നടപടിയും സാധൂകരിച്ചു.
പീരുമേട് ഭൂമി പതിവ് ഓഫീസ് 2023 മാർച്ച് 31 വരെ തുടർച്ചാനുമതി കൂടാതെ പ്രവർത്തിച്ച നടപടിയും സാധൂകരിച്ചു.
ദേവികുളം ഭൂമി പതിവ് ഓഫീസിലെ 10 താത്കാലിക തസ്തികയ്ക്ക് 2023 മാർച്ച് 31 പ്രാബല്യത്തിൽ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന വ്യവസ്ഥയിൽ 2022 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും.
പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്കാലിക തസ്തികകൾക്ക്, സ്പെഷ്യൽ തഹസിൽദാർ -1, ഡെപ്യൂട്ടി തഹസിൽദാർ – 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. – 3, ജൂനിയർ ക്ലർക്ക് /വി.എ. -2, ടൈപ്പിസ്റ്റ് -1, പ്യൂൺ 1, എന്നീ 9 താൽക്കാലിക തസ്തികകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത് എന്ന വ്യവസ്ഥയിൽ 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകും.
⏺️ സാധൂകരിച്ചു.
2023 ഓണം വാരാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിന് നിർദ്ദേശങ്ങളും ഭരണാനുമതിയും നൽകി പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *