കൊച്ചി: വേറിട്ട ഓണാഘോഷത്തിന് ആലുവയിലെ ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസ് സാക്ഷ്യം വഹിച്ചു. കഥകളി, മോഹിനിയാട്ടം, പൂതന്‍, കളരിപ്പയറ്റ്, തെയ്യം, ശിങ്കാരി മേളം എന്നിവ മാറ്റുകൂട്ടിയ ഓണാഘോഷത്തിന് ആവേശം പകരാന്‍ റോബോട്ട് ആനയും എത്തിയിട്ടുണ്ടായിരുന്നു.
ഹെഡ് ഓഫീസിലെ ആയിരത്തോളം വരുന്ന ജീവനക്കാരോടൊപ്പം എംഡിയും സി ഇ ഒയുമായ ശ്യാം ശ്രീനിവാസന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യര്‍, സി എച്ച് ആര്‍ ഒ അജിത് കുമാര്‍ കെ കെ, ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് നന്ദകുമാര്‍ വി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നു.
ജീവനക്കാരുടെ നേതൃത്വത്തില്‍ ഗാനാലാപനം, നൃത്തം തുടങ്ങിയവ അവതരിപ്പിച്ചു. ചിങ്ങം ഒന്ന് മുതല്‍ സംഘടിപ്പിച്ച വിവിധ കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു.
Ajith V Raveendran