അച്ചു ഉമ്മനെ വളരെ മോശമായ രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ സി പി എം സൈബർ ഗുണ്ടകൾ ആക്രമിക്കുന്നത് അപലപനീയമാണ്-രമേശ് ചെന്നിത്തല

Spread the love

തിരു: അച്ചു ഉമ്മനെ വളരെ മോശമായ രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ സി പി എം സൈബർ ഗുണ്ടകൾ ആക്രമിക്കുന്നത് അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു കാലത്തും ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചോ , ഉമ്മൻ ചാണ്ടിയുടെ സ്ഥാനം ഉപയോഗിച്ചോ ഒരു നേട്ടവും ഉണ്ടാക്കാത്ത അച്ചു ഉമ്മനെതിരെ ഏറ്റവും തരം താണ നിലയിൽ സോഷ്യൽ മീഡിയയിലൂടെ നടത്തി ക്കൊണ്ടിരിക്കുന്ന ആക്ഷേപങ്ങൾ പാർട്ടി നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്.

ഇത്തരം പ്രവർത്തനങ്ങൾ സി പി എം എന്തിന് നടത്തുന്നുവെന്ന് മനസിലാകുന്നില്ല. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെയും സി പി എം ഏറ്റവും കൂടുതർ തേജോവധം ചെയ്തതും ആക്ഷേപിച്ചതും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നിട്ടിപ്പോൾ ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും ഇടപെടാത്ത അച്ചു ഉമ്മനെ ബോധപൂർവ്വം അപമാനിക്കാനുള്ള നീക്കം പ്രതിഷേധാർഹമായ കാര്യമാണ്.

പൊതുസമൂഹം ഇതിനെപ്പറ്റി വിലയിരുത്തണം. സി പി എം ഒരു ഉത്തരവാദപ്പെട്ട പാർട്ടിയെന്ന നിലയിൽ സൈബർ സഖാക്കളെ പിന്തിരിപ്പിക്കണം , ഇതൊക്കെ തരംതാണ പ്രവർത്തനമാണ്. ഇതുകൊണ്ടൊന്നും പുതുപ്പള്ളിയിൽ LDF ന് ഒരു പ്രയോജനവുംഉണ്ടാകാൻ പോകുന്നില്ല.
ചാണ്ടി ഉമ്മന് ചരിത്ര വിജയമായിരിക്കും പുതുപ്പള്ളിയിലുണ്ടാകാൻ പോകുന്നത്

ഒരു കുടുംബിനിയായി ജീവിക്കുന്ന, സ്വന്തം കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്ന, സ്വന്തമായി ജീവിതമാർഗ്ഗം കണ്ടെത്തിയ വ്യക്തിയാണ് അച്ചു ഉമ്മൻ, അവരോട് ഇത്തരം ഒരു പ്രവൃത്തി ചെയ്തത് ശരിയായില്ല.

ഇപ്പോൾ ശ്രദ്ധ മുഴുവൻ പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ: ചെന്നിത്തല

രമേശ് ചെന്നിത്തല ഉൾപ്പെടെ എല്ലാപേരും കേരളത്തിൽ സംതൃപ്തരാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞുവെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട്, ഇപ്പോൾ തൻ്റെ ശ്രദ്ധ മുഴുവൻ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലാണ് മറ്റൊരു കാര്യത്തെക്കുറിച്ചും ഇപ്പോൾ ശ്രദ്ധയില്ല ബാക്കി കാര്യങ്ങളെല്ലാം 5-ാം തിയതിക്ക് ശേഷമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *