ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ബൈബിൽ സ്റ്റഡി വാരം തിങ്കളാഴ്ച മുതൽ

Spread the love

ഹൂസ്റ്റൺ: ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന വേദപഠന ക്ലാസുകൾ ആരംഭിക്കുന്നു. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനുമായ റവ. ജെയ്സ് പാണ്ടനാട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഓഗസ്റ്റ് 28 തിങ്കളാഴ്ച മുതൽ സെപ്തംബർ 2 ശനിയാഴ്ച വരെ വൈകുന്നേരം 7 മുതൽ 9 വരെയാണ് ബൈബിൾ സ്റ്റഡി ക്ലാസുകൾ പുതിയ നിയമത്തിലെ എബ്രായ ലേഖനത്തെ ആധാരമാക്കിയാണ് ക്ലാസുകൾ.

ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ദേവാലയത്തിൽ വച്ച് നടക്കുന്ന (7705, SOUTH LOOP EAST FWY) HOUSTON TX 77012) വച്ച് നടക്കുന്ന ബൈബിൾ സ്റ്റഡി ക്ലാസ്സുകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

പാസ്റ്റർ മാത്യു.കെ. ഫിലിപ്പ് – 281 736 6008
നിജിൻ തോമസ് (സെക്രട്ടറി)
ജോർജ് തോമസ് (ട്രഷറർ)

Author

Leave a Reply

Your email address will not be published. Required fields are marked *