ഹൂസ്റ്റണ്‍ : ഐപിസി മിഡ് വെസ്റ്റ് റീജിയൻ പിവൈപിഎ കൺവൻഷൻ സെപ്റ്റംബർ 1 മുതൽ 3 വരെ ഒക്ലഹോമയിൽ ഐപിസി
ഹെബ്രോൻ സഭയിൽ നടക്കും.സുവിശേഷകൻ ആൽവിൻ ഉമ്മൻ
പ്രസംഗിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 7നാണ് പൊതുയോഗം. ഞായറാഴ്ച രാവിലെ 9:30ന് നടക്കുന്ന ആരാധനയോടെ കൺവൻഷൻ സമാപിക്കും.
ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ്റീജിയന്‍. 23 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍അന്റോണിയോ, ഓസ്റ്റിന്‍ എന്നീ
പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്.
കൺവൻഷൻ സുഗമമായ നടത്തിപ്പിന് ഷോണി തോമസ് (പ്രസിഡണ്ട് ), വെസ്ലി ആലുംമൂട്ടിൽ (വൈസ് പ്രസിഡണ്ട്), അലൻ ജെയിംസ് (സെക്രട്ടറി), വിന്നി ഫിലിപ്പ് (ജോയിന്‍റ് സെക്രട്ടറി), റോഷൻ വർഗീസ് (ട്രഷറർ), ജോൺ കുരുവിള (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് (972) 814-1213 (പ്രസിഡണ്ട്); (972)876-8369 (മീഡിയ കോഓർഡിനേറ്റർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.