ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും. ഉച്ചക്കഞ്ഞി കൊടുക്കാൻ പണമില്ല, ഹെലികോപ്റ്ററിനു പണമുണ്ട് : രമേശ് ചെന്നിത്തല

Spread the love

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ഒരു ചരിത്രവിജയമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇടതുമുന്നണി ഗവൺമെന്റിനെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പുതുപ്പള്ളി ഫലത്തിലുണ്ടാകുക. ഇന്ന് സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ജനകീയ പ്രശ്നങ്ങളിൽനിന്നും ഒളിച്ചോടുന്ന, അഴിമതിയും കൊള്ളയും നടത്തുന്ന

സർക്കാരിനെതിരായിട്ട് പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ടുചെയ്യും. തീർച്ചയായും ഈ ഉപതെരഞ്ഞടുപ്പു സർക്കാരിനെതിരെയുളള വിലയിരുത്തലാകും. നല്ല ഭൂരിപക്ഷം, ചരിത്രവിജയം ചാണ്ടി ഉമ്മന് ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ ഗവൺമെന്റ് ഉച്ചക്കഞ്ഞി കൊടുക്കാൻ പോലും തയ്യാറാകുന്നില്ല, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് 80 ലക്ഷം മാറ്റിവയ്ക്കാം, സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി കൊടുക്കാൻ പണമില്ല, 3 മാസമായി കുടിശ്ശികയാണ്. ഇന്ന് ഒരു അദ്ധ്യാപകൻ പറഞ്ഞിരിക്കുന്നു ഞാൻ ലക്ഷക്കണക്കിന് രൂപ കടക്കരനായി, ഇനി ഒരു പൈസയും കടക്കാരനാകാനില്ല. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരന്റെയും മക്കളാണ് ഉച്ചക്കഞ്ഞി കഴിക്കുന്നത് ഇതിനെതിരെ ശക്തമായ വികാരം ഉയർന്നു വരും.

Author

Leave a Reply

Your email address will not be published. Required fields are marked *