ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2023 സെപ്റ്റംബർ 9 ന് ശനിയാഴ്ച : ജീമോൻ റാന്നി

Spread the love

തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ പതിനൊന്നാം വർഷമായ ഇത്തവണയും 2023 സെപ്റ്റംബർ 9 ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ 12 മണി വരെ, ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ ക്ലിനിക്/ ന്യൂ
ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58, മാൻവെൽ, ടെക്സാസ് -77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില മുഖ്യ
സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.മെഡിക്കൽ പരിശോധനയിൽ, ഇകെജി, തൈറോയിഡ് അൾട്രാസൗണ്ട്,
മാമ്മോഗ്രാം (റജിസ്ട്രേഷൻ മാത്രം), കാഴ്ച, കേഴ്വി, ടെൻറ്റെൽ തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്ളൂഷോട്ട് നൽകുന്നതാണ്. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഈ അവസരം
ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക.

Author

Leave a Reply

Your email address will not be published. Required fields are marked *