മണ്ണുത്തിയിൽ കിസാൻ മേള സംഘടിപ്പിച്ചു

Spread the love

തൃശൂർ ജില്ലയിലെ മണ്ണുത്തിയിൽ നടക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസാൻ മേളയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. കാർഷികരംഗത്ത് പുതു ചുവടുവെപ്പിനായി ഒരേ ഭൂമിയിൽ പലവിധത്തിലുള്ള വിളകൾ വിളവെടുക്കാൻ ആകുന്ന വിളയിട അധിഷ്ഠിത മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കണമെന്ന് മന്ത്രി പറഞ്ഞു. വിളയിട അധിഷ്ഠിത കൃഷിയെയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. കാർഷിക രംഗത്തെ വലിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ വിളയിട അധിഷ്ഠിത കൃഷി രീതിക്കാവും. കാർഷിക സർവകലാശാലക്കുള്ളിൽ ആകർഷണീയമായ ഉദ്യാനം അടക്കം വിളകളുടെ പൊതുപ്രദർശനം നടത്താൻ കഴിയുന്ന ഇടം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.ദേശീയ തലത്തിൽ ശ്രദ്ധിയാകർഷിക്കും വിധം കാർഷിക രംഗത്തെ വിപുലമായ പ്രദർശനത്തിനാണു സർവകലാശാലയിൽ ലക്ഷ്യമിടുന്നത്. പുതുതലമുറയ്ക്ക് അറിവും കാഴ്ചയും ഒരുക്കുന്ന ജൈവപ്രദർശനത്തിന്റെ ഒരിടമാണ് സൃഷ്ടിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് മണ്ണുത്തി ഒല്ലൂക്കര സർവീസ് സഹകരണ ബാങ്ക് ഹാളിൽ കിസാൻ മേള സംഘടിപ്പിച്ചത്. മേളയുടെ ഭാഗമായി സെമിനാറുകളും കാർഷിക പ്രദർശനവും, കാർഷിക ക്ലിനിക്കും സൗജന്യ മണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *