ഡാളസ്: കേരളത്തിലെ വിരലിൽ എണ്ണാൻ പറ്റാത്ത വിവിധമുമുള്ള ഭിന്ന ശേഷിക്കാരുടെ രക്ഷകനായി, പ്രവാചകനായി ഉദയം ചെയ്ത ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വരവിനായി ഡാളസിലെ സന്മനസ്സുള്ള ഒരു പറ്റം ആൾകൂട്ടം ആകാംഷയോടെ നോക്കി പാർത്തിരിക്കുന്നതായി.സംഘാടകർ അറിയിച്ചു.
കാക്കക്കും “തൻകുഞ്ഞു പൊൻകുഞ്ഞെന്നു” അമ്മ പറഞ്ഞ് പഠിപ്പിച്ച ബാലപാഠങ്ങൾ അയവിറക്കിക്കൊണ്ടാണ് ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റ് പി. സി. മാത്യു, സുധിർ നമ്പിയാർ, വര്ഗീസ് കയ്യാലക്കകം എന്നിവർ പ്രതികരിച്ചത്. പിറവിയിൽ എല്ലാം തികഞ്ഞ ഒരു കുഞ്ഞിനെ ലഭിക്കുന്ന മാതാപിതാക്കൾ ഭാഗ്യവാന്മാർ എന്ന് പറയുവാൻ കഴിയും. എന്നാൽ പിറവിയിൽ തന്നെ ഭിന്നശേഷിയോടെ ജനിക്കുന്ന ഒരു കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ് സമൂഹം അവരെ മറ്റൊരു കണ്ണുകൊണ്ടു കാണുന്നത്? അവരുടെ മാതാ പിതാക്കൾക്ക് അവർ പൊൻ കുഞ്ഞു തന്നെ ആണ്. എന്നാൽ അവരെ സാധാര ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരുവാൻ മാതാ പിതാക്കൾ കഷ്ടപ്പെടുമ്പോൾ ഡോക്ടർ മുതുകാടിനെപ്പോലെ ഒരു പ്രവാചകനെ ഉയർത്തുവാൻ ദൈവത്തിനു ദയത്തോന്നി എന്നുള്ളത് മലയാളികളുടെ ഭാഗ്യമായി നാം കരുതണം.
തിരുവനന്ത പുറത്തു മുന്നൂറിലധികം കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാൻ തന്റെ എല്ലാ കഴിവുകളും പയറ്റുമ്പോൾ കോഴിക്കോട് ആയിരത്തിലധികം കുട്ടികളെ ഉൾകൊള്ളുവാനാണ് ഡോക്ടർ മുതുകാട് ശ്രമിക്കുന്നത്.
നമുക്ക് നേരിട്ടു ചെയ്യുവാൻ കഴിയില്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രയക്നത്തിൽ പങ്കാളിയാകുവാൻ സന്മനസ്സുള്ളവർക്ക് തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് കിയ ഇമ്പോർട്സ് (ഗ്രോസറി) ഹാളിലേക്ക് കടന്നുവരാം. ഒരു ചാരിറ്റി ഡിന്നർ കൂപ്പൺ വാങ്ങി പിന്തുണ അറിയിക്കാം. സംഭാവന നേരിട്ടുനൽകാം. ഒരു കുശലം പറയാം. ഏവർക്കും സ്വാഗതം.
കോപ്പേൽ സിറ്റി മേയർ പ്രൊ ടെം ബിജു മാത്യു, മുഖ്യാതിഥിയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഗാർലാൻഡ് സിറ്റി കൗൺസിലറും മേയർ പ്രൊ ടെം കൂടിയായ എഡ് മൂർ ആശംസ അറിയിച്ചതായി പി. സി. മാത്യു പറഞ്ഞു.
പ്രോഗ്രാം നടത്തുന്ന സ്ഥലം: 580 CASTLEGLEN DRIVE, GARLAND.
പി. സി. മാത്യു 972 999 6877, വര്ഗീസ് കയ്യാലക്കകം 469 236 6084, എലിസബത്ത് റെഡ്‌ഡിയാർ 972 330 6526 ഷ്രൂജൻ കുമാർ 469 678 6212
(സ്വന്തം ലേഖകൻ )