ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആക്കി ഉയർത്തി. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. ഗവേഷക വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന പരാതിയെ തുടർന്നാണ് പ്രായപരിധി ഉയർത്താൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശിച്ചത്.
സംസ്ഥാനത്ത് വിദ്യാർത്ഥി കൺസഷൻ പ്രായപരിധി 27 ആക്കി