കൊച്ചി: മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് കാന്താറിന്റെ പങ്കാളിത്തത്തോടെ ഇന്ത്യ റിട്ടയര്‍മെന്റ് ഇന്‍ഡക്‌സ് സ്റ്റഡിയുടെ മൂന്നാം പതിപ്പ് പുറത്തിറക്കി. ഇതുപ്രകാരം ദക്ഷിണേന്ത്യക്കാരുടെ റിട്ടയര്‍മെന്റ് സൂചിക 3 പോയിന്റ് ഉയര്‍ന്ന് 46 ആയി. വിരമിക്കലിന് ശേഷമുള്ള മികച്ച ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിരമിക്കലിന് ശേഷമുള്ള ആരോഗ്യകാര്യത്തില്‍ അഞ്ചില്‍ മൂന്നു പേരും ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്‍മാരാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. റിട്ടയര്‍മെന്റിനെ പോസിറ്റീവ് വീക്ഷണത്തോടെ കാണുന്ന സോണുകളിലുടനീളമുള്ള ഏറ്റവും ഉയര്‍ന്ന ശതമാനം ആളുകള്‍ (76%) ഉള്ളത് ദക്ഷിണ മേഖലയിലാണ്. പുതുതലമുറയിലെ 91 ശതമാനം ആളുകളും നേരത്തെ തന്നെ സാമ്പത്തികാസൂത്രണത്തിന്റെ പ്രാധാന്യം നേരത്തെ തന്നെ തിരിച്ചറിഞ്ഞറിഞ്ഞവരാണ്. ദക്ഷിണേന്ത്യയിലെ നഗരപ്രദേശത്തുള്ള ഇന്ത്യക്കാരുടെ ആരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സര്‍വേയില്‍ വ്യക്തമാക്കുന്നു. റിട്ടയര്‍മെന്റ് പ്ലാനിങ് വളരെ നേരത്തെ തന്നെ തുടങ്ങണമെന്ന് വരും തലമുറയോടുള്ള ഉപദേശമായി 65 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. ജോലി ചെയ്തു തുടങ്ങുമ്പോള്‍ തന്നെ റിട്ടര്‍മെന്റ് പ്ലാനിങ് നടത്തണമെന്ന് 49 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലെ ആളുകളില്‍ 10 ല്‍ നാലു പേരും കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകളും പരിശോധനകളും നടത്തുന്നവരാണ്. വിരമിച്ചതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആകുലതകളെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് ദക്ഷിണേന്ത്യയിലെ 57 ശതമാനം ആളുകളും. റിട്ടയര്‍മെന്റ് ഇന്‍ഡക്‌സില്‍ ദക്ഷിണേയന്ത്യയിലാണ്് കൂടുതല്‍ വളര്‍ച്ചയുള്ളതെന്നും അതുകൊണ്ട് തന്നെ ആരോഗ്യകരമായ ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിന കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വി വിശ്വനാഥ് പറഞ്ഞു.
Athira