ഐ.എൽ.ഡി.എമ്മിൽ എം.ബി.എ കോഴ്‌സ് ഉദ്ഘാടനം ഇന്ന്

Spread the love

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ.എൽ.ഡി.എം) എ.ഐ.സി.റ്റി.ഇ (AICTE) യുടെയും കേരളാ സർവകലാശാലയുടെയും അംഗീകരാത്തോടെ ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ വിഷയത്തിൽ ആരംഭിക്കുന്ന എം.ബി.എ കോഴ്‌സിന് ഇന്ന് തുടക്കമാകും.

കോഴ്‌സിന്റെ ഔപചാരിക ഉദ്ഘാടനം ഉച്ചക്ക് 12 ന് റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനാകും. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമ്മിഷണർ ഡോ. എ കൗശിഗൻ, ഡോ. കെ എസ് ചന്ദ്രശേഖരൻ (പ്രൊഫസർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരള), ഐ എൽ ഡി എം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഡി സജിത് ബാബു തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *