സെലക്ഷൻ ട്രയൽസ്

Spread the love

കേരള സ്റ്റേറ്റ് സ്പോര്‍ട്സ്‌ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സിവിൽ സര്‍വ്വീസ്‌ മത്സരങ്ങളോടനുബന്ധിച്ച്‌ കബഡി, ഖോ-ഖോ, റെസ്‌ലിങ്‌, യോഗ എന്നീ കായിക ഇനങ്ങളില്‍ സംസ്ഥാനതല സെലക്ഷന്‍ ട്രയല്‍സ്‌ നടത്തുന്നതിന്‌ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 19 ന്‌ ഖോ-ഖോ, കബഡി എന്നീ കായിക ഇനങ്ങള്‍ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും 20ന്‌ റെസ്‌ലിങ്‌, യോഗ എന്നീ ഇനങ്ങൾ തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിലുമായി നടക്കും. താല്പര്യമുള്ള പുരുഷ / വനിതാ കായികതാരങ്ങൾ സെപ്റ്റംബർ 19 ന്‌ രാവിലെ 8 മണിക്ക്‌ മുമ്പായി വകുപ്പ്‌ മേധാവി സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

Author

Leave a Reply

Your email address will not be published. Required fields are marked *