ഫിലഡല്‍ഫിയ: അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഖ്യദേവാലയമായ സെന്റ് പീറ്റേഴ്സ് സിറിയക്ക് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ദേവാലയാങ്കണത്തില്‍ വച്ച് സെപ്റ്റംബര്‍ 23 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ എകസ്ട്രാവെഗാന്സാ-23 ഫുഡ് ഫെസ്റ്റവല്‍ നടത്തുന്നതാണ്.
ഇദംപ്രഥമമായി നടത്തുന്ന ഈ അതിഗംഭീര ഫുഡ് ഫെസ്റ്റിവെലില്‍ രുചിയേറും നാവിന് തുമ്പിലൂടെയുള്ള വിവിധ കേരളീയ നാടന്‍ വിഭവങ്ങള്‍ ഒരുക്കിയ ഭക്ഷണശാലകളുടെ കലവറകള്‍ വിവിധ ഇനം ചെടികളുടെ കച്ചവടം മൈലാഞ്ചി ഇടീല് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന വ്യത്യസ്ത രീതിയിലുള്ള മാനസികവും കായികവുമായ വിനോദ മത്സരങ്ങള്‍, ആകര്‍ഷണീയമായ കേരളീയ വസ്ത്രവ്യാപാരശാലകള്‍, ഗൃഹോപകരണങ്ങളുടെ കച്ചവടം, കലാപരിപാടികള്‍ കൂടാതെ മുന്തിയ വലിയ ടിവി, ഗോള്‍ഡ് കോയിന്, ഐപാഡ് തുടങ്ങിയ വിവിധ ഇനം വസ്തുക്കളുടെ കൗതുകലേലവും ഉണ്ടായിരിക്കുന്നതാണ് വളരെയധികം വ്യത്യസ്തവും ആകര്‍ഷകവുമായ രീതിയിലാണ് ഈ ആഘോഷവേള അണിയിച്ചൊരുക്കിയിരിക്കുന്നത്.
പ.ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥമാണ് ഇതു സംഘടിപ്പിച്ചിരിക്കുന്നതെന്നും ആയതിലേക്ക് പരസ്യങ്ങളിലൂടെയും സംഭാവനകളിലൂടെയും സഹായിച്ച എല്ലാ വ്യക്തികളോടും വ്യാപാരസ്ഥാപനങ്ങളോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിനോടൊപ്പം എല്ലാവരും വന്നു സഹകരിച്ച് എക്സ്ട്രാവെഗാന്‍സാ-23 ഒരു വന്‍വിജയമാക്കിത്തീര്‍ക്കണമെന്നും റവ.ഫാ.കെ.പി.എല്‍ദോസ്(വികാരി) അറിയിക്കുകയുണ്ടായി.
സിജു ജോണ്‍ വര്‍ഗീസ് പട്ടമാടി, ജോബി ജോര്‍ജ്, ലിസി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു വിപുലമായ കമ്മറ്റിയുടെ നേതൃത്വത്തില്‍ എക്സ്ട്രാവെഗാന്സ-2023 യുടെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നതായി പള്ളിയുടെ പത്രക്കുറിപ്പില്‍ പറയുകയുണ്ടായി.
കൂടുതല്‍ വിവരങ്ങള്‍ക്കായി: 215 356-7305 [email protected]
ജോയിച്ചൻപുതുക്കുളം