ന്യൂയോർക്കിൽ കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവെന്റ് ശനിയാഴ്ച : ഷാജി രാമപുരം

Spread the love

ന്യൂയോർക്ക് : യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെയും ഗ്ലോബൽ കൊളിഷൻ ആൻഡ് ബോഡി വർക്‌സിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവെന്റ് സെപ്റ്റംബർ 23 ശനിയാഴ്ച വൈകിട്ട് 5.30 ന് ന്യൂയോർക്ക് വാലി സ്ട്രിമിലുള്ള ഗേറ്റ് വേ ക്രിസ്ത്യൻ സെന്ററിൽ വെച്ച് (502 N Central Ave, Valleystream, NY 11580) നടത്തപ്പെടുന്നു.

ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗീയ ഗായകൻ കെസ്റ്ററും, മലയാള ചലച്ചിത്ര, ഭക്തി ഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറി കഴിഞ്ഞ മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയ്ദീപും ഒരുമിക്കുന്ന ഈ ക്രിസ്തീയ സംഗീത വിരുന്ന് അവതരിപ്പിച്ച ഒട്ടുമിക്ക അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഇതിനോടകം തന്നെ വൻ ജനപ്രീതി നേടിയിരിക്കുകയാണ്.

ന്യൂയോർക്കിലെ എല്ലാ സഭാ വിഭാഗത്തിൽപ്പെട്ട വൈദീകരും, പാസ്റ്ററുന്മാരും, ആത്മായ നേതാക്കളും പങ്കെടുക്കുന്ന ഈ ക്രിസ്തിയ സംഗീത വിരുന്നിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തീകരിച്ചതായും, പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നതിനാൽ ഏതാനും ടിക്കറ്റുകൾ കൂടി ഇനിയും ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു.

ഈ പ്രോഗ്രാമിന്റെ പ്ലാറ്റി‍നം സ്പോൺസർ ടോം ജോർജ് കോലത്ത് (keltron Tax Corp), ഗോൾഡ് സ്പോൺസർന്മാർ ഷെറിൻ എബ്രഹാം, മെൽഫി സിജു, സൂസൻ തോമസ് (World Financial Group ), ജോർജ് മത്തായി (Creative Building Management inc), സിൽവർ സ്പോൺസർന്മാർ മാത്യു തോമസ് (Cross Island Reality), ഡോൺ തോമസ് (Solar Consultant), കൂടാതെ MSB Builders & Elite Realtor (സജിമോൻ ആന്റണി ) എന്നിവരാണ്.

ന്യൂയോർക്കിൽ ഈ സംഗീത വിരുന്ന് ഓർഗനൈസ് ചെയ്യുന്നത് ഡിവൈൻ മ്യൂസിക് പ്രൊഡക്ഷൻസും, ജനസിസ് ക്രീയേഷൻസും, ക്രിസ്ത്യൻ ഡിവോഷണൽ മിനിസ്ട്രിയും ചേർന്നാണ്. എല്ലാ ക്രിസ്തിയ സംഗീത ആസ്വാദകരെയും ശനിയാഴ്ച വൈകിട്ട് 5.30 ന് നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ചുമതലക്കാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ലാജി തോമസ് 516 849 0368

ബിജു ജോൺ 516 445 1873

Author

Leave a Reply

Your email address will not be published. Required fields are marked *