ഗോഡ്സ് ഓണ്‍ സി.ഐ.ഒ. കോണ്‍ക്ലേവ് സെപ്തംബര്‍ 23 ന്

Spread the love

തിരുവനന്തപുരം: സി.ഐ.ഓ കേരളാ ഘടകത്തിന്‍റെ ‘ഗോഡ്സ് ഓണ്‍ സി.ഐ.ഓ കോണ്‍ക്ലേവ് 2023’ സസപ്തംബര്‍ 23ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വച്ച് നടക്കും. സാങ്കേതിക വിദ്യ, വിജ്ഞാനം പങ്കിടല്‍,സാംസ്കാരിക കൂട്ടായ്മ എന്നിവയുടെ സമന്വയമായ കോണ്‍ക്ലേവ് സാങ്കേതിക രംഗത്തെ മികച്ച കോണ്‍ക്ലേവുകളില്‍ ഒന്നായിരിക്കും.സാങ്കേതിക വിദഗ്ദര്‍, ചീഫ് ഇന്‍ഫര്‍മേഷന്‍ ഒഫീസേഴ്സ് , ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഐ.ടി.തലന്മാര്‍ എന്നിവരുടെ കൂട്ടായ്മയാണ് സി.ഐ.ഓ കോണ്‍ക്ലേവ്. ഉള്‍ക്കാഴ്ചയുള്ളതും ഫലപ്രദമായതുമായ സാങ്കേതിക വിദഗ്ദരുടെ ശൃംഗല സൃഷ്ട്ടിക്കുകയെന്ന കാഴ്ചപ്പാടോടുകൂടിയാണ് സി.ഐ.ഓ ക്ലബ് പ്രവര്‍ത്തിക്കുന്നതെന്ന് സി.ഐ.ഓ അസ്സോസിയേഷന്‍ ഐ.ടി.സര്‍വീസ് ഡയറക്ടര്‍ ആയ സുഗീഷ് സുബ്രമണ്യം പറഞ്ഞു. 23 ന് രാവിലെ 11 മണി മുതല്‍ തിരുവനന്തപുരം ഹയാത്ത് റീഗന്‍സിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. സി.ഐ.ഓ ക്ലബും കേരള പോലീസ് സൈബര്‍ ഡോമുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് എ.ഡി.ജി.പി മനോജ്‌ എബ്രഹാം ഐ.പി.എസ് സംസാരിക്കും. സണ്‍ടെക്കിന്‍റെ ഐ.ടി. മേധാവിയും സി.ഐ.ഓ ക്ലബ് കേരള ഘടകത്തിന്‍റെ പ്രസിടന്റുമായ ബി.ശ്രീകുമാര്‍ സ്വാഗത പ്രസംഗം നടത്തുന്ന ചടങ്ങില്‍ സ്പെപെറിഡിയന്‍ ടെക്നോളജിസ് ഐ.ടി. സര്‍വീസ് ഡയറക്ടറും സി.ഐ.ഓ ക്ലബ് കേരള ഘടകത്തിന്‍റെ ട്രഷററുമായ സുഗീഷ് സുബ്രമണ്യം നന്ദി പ്രസംഗവും നടത്തും.

ബഹുരാഷ്ട്ര കമ്പനികളായ ഗൂഗിള്‍,ടെല്‍,എച്.പി,ടെലക്കോം കമ്പനികളായ വോഡഫോണ്‍,എയര്‍ടെല്‍,സിഫി,ഐ.ടി സെക്യൂരിറ്റി സൊല്യൂഷന്‍ ദാതാക്കളായ ഫോര്‍ട്ടിനെറ്റ്,ക്രൌഡ് സ്ട്രൈക്ക്, സെന്റിനല്‍ വണ്‍, സോഫ്ഫോസ്, ഉല്‍പ്പനാധിഷ്ടിത കമ്പനികളായ കോംവാള്‍ട്ട്, മാനേജ് എഞ്ചിന്‍, സോഹോ ,സിസ്റ്റം integratorsആയ സ്കൈലാര്‍ക്ക്, വെര്‍ടെക്സ്, മാഗ്നം, ടെക്നോ ലൈന്‍ തുടങ്ങിയ നിരവധി സുപ്രധാന സ്ഥാപനങ്ങള്‍ കോണ്‍ക്ലേവിന്‍റെ ഭാഗമാകും.

PGS Sooraj

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *