മണപ്പുറം ഫൗണ്ടേഷനും ധർമ്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി മലബാർ ക്യാൻസർ സെന്ററിലെ പീഡിയാട്രിക്ക് ഹെമാട്ടോ ഒൻകോളജി വിഭാഗത്തിലേക്ക് ഇലക്ട്രിക്കൽ ബഗ്ഗി നൽകി

Spread the love

അർബുദ രോഗികൾക്കായി പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ സെന്ററിലെ പീഡിയാട്രിക്ക് ഹെമാട്ടോ ഒൻകോളജി വിഭാഗത്തിലെത്തുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്ര സൗകര്യത്തിനായി മണപ്പുറം ഫൗണ്ടേഷനും ധർമ്മ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നൽകിയ ഇലക്ട്രിക് ബഗ്ഗി ലയൺസ് ഡിസ്ട്രിക്ട് 318ഇ യുടെ ഗവർണർ ടി എ രജീഷ് സി എ ഫ്ലാഗ് ഓഫ് ചെയ്തു.

തലശ്ശേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ(എം.സി.സി )വച്ചു നടന്ന ചടങ്ങില്‍ ലയൺസ് ഡിസ്ട്രിക്ട് 318-ഇ ഡിസ്ട്രിക്ട് ഗവർണർ ടി. കെ രജീഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച ചടങ്ങില്‍ 554400 രൂപയുടെ ചെക്ക് ധർമ്മ ചാരിറ്റബിള്‍ ട്രസ്റ്റ്‌ മാനേജിങ് ട്രസ്റ്റി കേണൽ പദ്മനാഭനും മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ എ ജി എം ശില്‍പ ട്രീസയും എം സി സി ഡയറക്ടര്‍ ഡോ സതീശൻ ബാലസുബ്രമണ്യത്തിന് കൈമാറി. ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കേണൽ പത്മനാഭൻ ഏവരെയും സ്വാഗതം ചെയ്ത പരിപാടിയിൽ മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ, ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി രഗീഷ്, ലയൺസ് ഡിസ്ട്രിക്ട് 318-ഇ സെക്കൻഡ് വൈസ് ഡിസ്ട്രിക് ഗവർണർ രവി ഗുപ്ത, കണ്ണൂർ കാൻസർ കെയർ കൺസോഷ്യം പ്രസിഡന്റ്‌ നാരായണൻ പി എന്നിവർ ആശംസകൾ അർപ്പിച്ചു.

ധർമ്മ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കേണൽ പത്മനാഭൻ ഡിസ്ട്രിക്ട് ഗവർണർ ടി എ രജീഷ് എന്നിവർ മണപ്പുറം ഫൗണ്ടേഷൻ ചെയ്തുവരുന്ന സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
എം.സി.സി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനിത തയ്യിൽ ഏവർക്കും കൃതജ്ഞത അറിയിച്ചു.

Photo caption: ധർമ്മ ചാരിറ്റബിള്‍ ട്രസ്റ്റ്‌ മാനേജിങ് ട്രസ്റ്റി കേണൽ പദ്മനാഭനും മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ എ ജി എം ശില്‍പ ട്രീസയും ചേർന്നു 554000 രൂപയുടെ ചെക്ക് എം സി സി ഡയറക്ടര്‍ ഡോ സതീശൻ ബാലസുബ്രമണ്യത്തിന് കൈമാറുന്നു . ലയൺസ് ഡിസ്ട്രിക്ട് 318-ഇ ഡിസ്ട്രിക്ട് ഗവർണർ ടി. കെ രജീഷ്, സമീപം.

Asha Mahadevan

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *