വികസനങ്ങള്‍ക്കായി എത്ര തുക കടമെടുക്കുമെന്നും അത് ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും വ്യക്തമായി ജനങ്ങളോട് പറയാതെ കടം വാങ്ങി കേരളം വികസപ്പിക്കുമെന്ന ഇപി ജയരാജന്റെ പ്രസ്താവന വിടുവായത്തമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്.
എല്‍ഡിഎഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തില്‍ വരുമ്പോള്‍ 1.56 ലക്ഷം കോടിയായിരുന്നു കേരളത്തിന്റെ കടം. ഇന്നത് നാലു ലക്ഷം കോടിയിലധികമായി.ജനിക്കുന്ന
ഓരോ കുഞ്ഞും ഇപ്പോള്‍ ഒരു ലക്ഷം രൂപയുടെ കടക്കാരനാണ്. നിത്യനിദാന ചെലവിന് കടം എടുക്കേണ്ട ഗതികേടിലായ സര്‍ക്കാര്‍ വീണ്ടും കടമെടുത്ത് വികസനം നടത്തുമെന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ തമാശയാണ്. കലാവധി കഴിയുമ്പോള്‍ പൊടിയും തട്ടിപോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വരുത്തിവെച്ച കടബാധ്യത തുടര്‍ന്ന് വരുന്ന സര്‍ക്കാരിന്റെ ചുമലിലാകും. ഇനിയൊരു സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവസരം കേരള ജനത എല്‍ഡിഎഫിന് നല്‍കില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കയ്യും കണക്കുമില്ലാതെ കടം മെടുക്കാന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നത്.
പിണറായി സര്‍ക്കാര്‍ കോടികള്‍ കടം മെടുത്ത് സംസ്ഥാനം ശോഷികുമ്പോള് സിപിഎമ്മും അവരുടെ നേതാക്കളും കുടുംബവും സാമ്പത്തികമായി വികസിക്കുന്നുണ്ട്. കടമെടുക്കുന്ന പണം മുഴുവന്‍ ധൂര്‍ത്തിനും ആഡംബരത്തിനുമാണ് ചെലവാക്കുന്നത്. ലക്ഷങ്ങള്‍ മാസവാടക നല്കി ഹെലികോപ്റ്റും കോടികള്‍ മുടക്കി വിദേശപര്യടനവും
മറ്റു സുഖസൗകര്യങ്ങള്‍ക്കായി ഖജനാവില്‍ നിന്നും പിന്നേയും കോടികള്‍ ചെലവാക്കിയും അനുദിനം വലിയ സാമ്പത്തിക ബാധ്യതയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും
സമ്മാനിക്കുന്നത്.കേരളീയം എന്ന പേരിലുള്ള മന്ത്രിമാരുടെ മണ്ഡല പര്യടനം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പൊടിക്കെയാണ്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വികസന വാദഗതികളെ പുതുപ്പള്ളിയിലെ ജനത യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ചരിത്ര ഭൂരിപക്ഷം നല്‍കൊണ്ട് തള്ളിക്കളഞ്ഞതാണെന്നും ഹസ്സന് പറഞ്ഞു.