ഗാലക്‌സി എം, ഗാലക്‌സി എഫ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് സാംസങ് വിലക്കുറവ് പ്രഖ്യാപിച്ചു

Spread the love

കൊച്ചി – സാംസങ് ഗാലക്‌സി എം, ഗാലക്‌സി എഫ് സീരീസിലെ തിരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു. ഗാലക്‌സി എം04, ഗാലക്‌സി എഫ്04 സ്മാര്‍ട്ട് ഫോണുകള്‍ 6499 രൂപ മുതല്‍ ലഭ്യമാണ്. ഗാലക്‌സി എം04 ന്് റാം പ്ലസ് ഫീച്ചര്‍ സഹിതം 8 ജിബി മെമ്മറിയും, 1 ടിബി വരെ വിപുലീകരിക്കാവുന്ന 128 ജിബി സ്റ്റോറേജും, ലോങ്-ലാസ്റ്റിംഗ് 5000 എംഎഎച്ച് ബാറ്ററിയുമാണ് ഉള്ളത്. ഗ്ലോസ്സി ഡിസൈനുള്ള ഗാലക്‌സി എഫ്04 ന് റാം പ്ലസ് സഹിതം 8ജിബി മെമ്മറി, ലോങ്-ലാസ്റ്റിംഗ് 5000എംഎഎച്ച് ബാറ്ററി, രണ്ട് മടങ്ങ് ഓഎസ് അപ്‌ഗ്രേഡുകള്‍, ഫേസ് അണ്‍ലോക്ക് ഫീച്ചര്‍ എന്നിവയാണ് ഉള്ളത്.

ഗാലക്‌സി എം13, ഗാലക്‌സി എഫ്13, 9199 രൂപ മുതല്‍ ലഭിക്കുന്നതാണ്. 50എംപി ട്രിപ്പിള്‍ ക്യാമറ, ഫുള്‍ എച്ച്ഡി പ്ലസ്സ് ഡിസ്‌പ്ലേ, 6000 എംഎഎച്ച് ബാറ്ററിയുമാണ് ഗാലക്‌സി എഫ്13നുള്ളത്. 6.6”ഫുള്‍ എച്ച്ഡി പ്ലസ്സ് ഡിസ്‌പ്ലേ, 6000 എംഎഎച്ച് ബാറ്ററി, 50 എംപി ട്രിപ്പിള്‍ ക്യാമറ എന്നീ ഫീച്ചറുകളാണ് ഗാലക്‌സി എം13നുള്ളത്.

ഗാലക്‌സി എം04 ഉം, ഗാലക്‌സി എം 13 ഉം സാംസങ് വെബ്‌സൈറ്റിലും ആമസോണിലും തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകളിലും ലഭിക്കുന്നതാണ്, ഗാലക്‌സി എഫ്04, ഗാലക്‌സി എഫ്13 സാംസങ് വെബ്‌സൈറ്റിലും ഫ്‌ളിപ്പ്കാര്‍ട്ടിലും, തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *