ക്രിസ്തീയ ഗാനസന്ധ്യ “സ്വർഗീയ നാദം” ഒക്ടോബർ 14 ന് ഡാളസ്സിൽ : ബാബു പി സൈമൺ

Spread the love

ഡാളസ്: ഡാലസ് സെലിബ്രേറ്റ് സിംഗേഴ്സ് സംഗീത ഗ്രൂപ്പ് അവതരിപ്പിക്കുന്ന “സ്വർഗീയ നാദം” എന്ന ഗാനസന്ധ്യ ഒക്ടോബർ 14നു നടത്തപ്പെടുന്നു. ഗാർലൻഡ് പട്ടണത്തിലുള്ള ഫിലഡൽഫിയ പെന്തകോസ്റ്റ് ചർച്ച് ഓഫ് ഡാലസിൽ,
6: 30ന് (2915 Broadway Blvd, Garland, TX 75041) സംഗീത വിരുന്ന് ആരംഭം കുറിക്കും.

ഡാലസിൽ ഉള്ള ക്രിസ്തീയ ഗായകരുടെ കൂട്ടായ്മയാണ് ഡാളസ് സെലിബ്രേറ്റ് സിംഗേഴ്സ്. അനുഗ്രഹിത ഗായകർ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷയിലുള്ള ഗാനങ്ങൾ ആലഭിക്കും . ഡാലസിലെ പ്രസിദ്ധ ക്രിസ്തീയ പ്രാസംഗികനും, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർ. തോമസ് ജോൺ(TJ) പ്രധാന സന്ദേശം നൽകുകയും ചെയ്യും.

എല്ലാ സംഗീത ആസ്വാദകരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണം പ്രോഗ്രാം ചുമതലയുള്ള റോയ് വർഗീസ് , ബ്ലസൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു . പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്, കൺവീനർ. ബിനു കോശി
(972 415 6587).

Leave a Reply

Your email address will not be published. Required fields are marked *