കൊച്ചി: ഉപഭോക്താക്കള്‍ക്ക് മികച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി ധാരണയിലെത്തി. ഇതുപ്രകാരം രാജ്യത്തുടനീളമുള്ള 942 എസ്‌ഐബി ശാഖകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭിക്കും. ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സും ഒപ്പുവച്ചു.
‘സമഗ്ര കവറേജ് വേഗത്തില്‍ ലഭ്യമാക്കി ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും ഈ പങ്കാളിത്തം സഹായകമാകുമെന്ന്’ സൗത്ത് ഇന്ത്യന്‍ ബാങ്ക് സിജിഎം & റീട്ടെയില്‍ ബാങ്കിങ് വിഭാഗം കണ്‍ട്രി ഹെഡുമായ സഞ്ചയ് കുമാര്‍ സിന്‍ഹ പറഞ്ഞു.
‘ഇരു സ്ഥാപനങ്ങളുടേയും ഉപഭോക്താക്കള്‍ക്കായി മികച്ച നിക്ഷേപ പദ്ധതികള്‍ ഒരു കുടയ്ക്കു കീഴിലൊരുക്കാന്‍ ഈ പങ്കാളിത്തം സഹായിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച സേവന അനുഭവം നല്‍കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ക്കുന്നതിലും പിന്തുണ നല്‍കുന്നതിലും അതിയായ സന്തോഷമുണ്ട്,’ ബജാജ് അലയന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍-ഇന്‍സ്ടിട്യൂഷണല്‍ ബിസിനസ്സ് ധീരജ് സെഗാള്‍ പറഞ്ഞു.
ലൈഫ് അസിസ്റ്റ് അപ്ലിക്കേഷന്‍ വഴിയും വാട്‌സാപ്പ് വഴിയും 10 ഭാഷകളിലൂടെ വെബ്‌സൈറ്റിലും, കോള്‍ സെന്റര്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ബജാജ് അലയന്‍ സേവനങ്ങള്‍ ലഭിക്കും.
Antony PW