ഇന്ത്യയുടെ നിയമ ചരിത്രത്തിന്റെ നാഴികല്ലായി മാറിയ കേശവാനന്ദഭാരതി കേസ് വിധി 50 വർഷം പിന്നിടുന്ന വേളയിൽ സംസ്ഥാന നിയമവകുപ്പ് വിധിയുടെ കാലികപ്രസക്തിയെക്കുറിച്ച് സെമിനാർ സംഘടിക്കുന്നു. ഒക്ടോബർ 11ന് വൈകിട്ട് (ബുധനാഴ്ച) നാലിന് സെക്രട്ടേറിയറ്റ് അനക്‌സിലെ ശ്രുതി ഹാളി നടക്കുന്ന സെമിനാർ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. നിയമ സെക്രട്ടറി കെ. ജി സനൽ കുമാർ അധ്യക്ഷത വഹിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് അബ്ദുൾ റഹീം മുഖ്യ പ്രഭാഷണം നടത്തും.