ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ആരംഭിച്ച ഫോറസ്ട്രി ക്ലബ് ആരംഭിച്ചു. വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന ഫോറസ്ട്രി ക്ലബിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ആർ. വീണാദേവി നിർവ്വഹിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. വനം – വന്യജീവി വകുപ്പ് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. ഫോറസ്റ്റ് ഓഫീസർമാരായ ടി. എം. റഷീദ്, കെ. ബിജു, ഫോറസ്ട്രി ക്ലബ് കൺവീനർ ടി. ആദർശ്, ശ്രീജു അരവിന്ദ്, പി. ജി. മനോജ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ് ഃ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ ആരംഭിച്ച ഫോറസ്ട്രി ക്ലബിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ആർ. വീണാദേവി നിർവ്വഹിക്കുന്നു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, ഫോറസ്റ്റ് ഓഫീസർ ടി. എം. റഷീദ് എന്നിവർ സമീപം.