ജനസദസ്സ്; യുഡിഎഫ് പങ്കെടുക്കില്ലെന്ന് എംഎം ഹസന്‍

Spread the love

എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇല്ലാത്ത വികസനത്തിന്റെ പേരുപറഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലം തലത്തില്‍ നടത്തുന്ന ജനസദസ്സ്,കേരളീയം പരിപാടികളില്‍ യുഡിഎഫ് ജനപ്രതിനിധികള്‍ സഹകരിക്കില്ലെന്നും ആ പരിപാടി ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് സംസ്ഥാന ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ടെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.

എല്‍ഡിഎഫ് ഭരണകാലയളവില്‍ സംസ്ഥാനത്ത് നടക്കാത്ത വികസനമുണ്ടെന്ന് കാണിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള തട്ടിക്കൂട്ട് പരിപാടികളാണിവ. അതുകൊണ്ടാണ് ഈ പരിപാടികളുടെ സംഘാടക സമിതി രൂപീകരണത്തിന് എല്‍ഡിഎഫിനെ ചുമതലപ്പെടുത്തിയത്. സര്‍ക്കാരിന്റെ എല്ലാരംഗത്തുമുള്ള തകര്‍ച്ചയുടെ നേര്‍ചിത്രവും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസദസ്സിന്റെ പൊള്ളത്തരവും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ആദ്യവാരം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സര്‍ക്കാരിനെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കും.നവംബര്‍ ആദ്യവാരം ചേരുന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതി ഇതിന്റെ അന്തിമരൂപംനല്‍കുമെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *