ഹെവി എക്യൂപ്മെന്റ് വായ്പ: മണപ്പുറം ഫിനാൻസും ജെസിബി ഇന്ത്യയും ധാരണയിൽ

Spread the love

കൊച്ചി : നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന ഹെവി ഉപകരണങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിന് മണപ്പുറം ഫിനാൻസ് ഇന്ത്യ ലിമിറ്റഡും ജെസിബി ഇന്ത്യയും ധാരണയിലെത്തി. ഇതു സംബന്ധിച്ച കരാറിൽ മണപ്പുറം ഫിനാൻസ് വെഹിക്കിൾ ആന്റ് എക്യുപ്മെന്റ് ഫിനാൻസ് വിഭാഗം മേധാവി കമൽ പർമറും ജെസിബി ഇന്ത്യ പ്രതിനിധിയും ഒപ്പുവച്ചു. ഇതു പ്രകാരം രാജ്യത്തുടനീളം മണപ്പുറം ഫിനാൻസ് ജെസിബി ഉപകരണങ്ങൾക്ക് വായ്പ ലഭ്യമാക്കും.

“ഈ പങ്കാളിത്തം ഇരു കമ്പനികളുടേയും ബിസിനസ് വളർച്ചയ്ക്ക് ഏറെ സഹായകമാകും. ഇരു കമ്പനികളുടേയും പ്രധാന വിപണികളിൽ പരസ്പരം കരുത്ത് പകരുകയും ചെയ്യും. ബിസിനസ് വൈവിധ്യവൽക്കരിക്കുന്നതിനുള്ള മണപ്പുറം ഫിനാൻസിന്റെ ശ്രമങ്ങളുടെ ഭാഗമാണീ കരാർ. നിർമാണ സാമഗ്രികൾക്കുള്ള ഫിനാൻസ് സേവനം വിപുലീകരിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്, ” മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *