ടിവികൾക്ക് മികച്ച ഉത്സവ സീസൺ ഓഫറുകളുമായി സാംസങ്

Spread the love

കൊച്ചി: സാംസങ് ഉത്സവ സീസൺ പ്രമാണിച്ച് ടിവികൾക്ക് മെഗാ ഓഫർ പ്രഖ്യാപിച്ചു. നിയോ ക്യുഎൽഇഡി, ഒഎൽഇഡി, ക്രിസ്റ്റൽ 4കെ ഐസ്മാർട്ട്, ക്രിസ്റ്റൽ വിഷൻ 4കെ, ക്യുഎൽഇഡി 4കെ, ദി ഫ്രെയിം തുടങ്ങി എല്ലാ ശൃംഖലകളിലെയും ടിവികൾക്ക് ഓഫർ ലഭിക്കും.

ആകർഷകമായ ടിവി ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് ഉത്സവകാലത്ത് കൂടുതൽ ആഹ്ളാദം പകരാൻ പ്രതിജ്ഞാബദ്ധമാണെന്ന് സാംസങ് ഇന്ത്യ വിഷ്വൽ ഡിസ്പ്ലേ ബിസിനസ് സീനിയർ വൈസ് പ്രസിഡന്‍റ് മോഹൻദീപ് സിംഗ് പറഞ്ഞു. ഉപഭോക്താക്കൾക്ക് 20% വരെ ബാങ്ക് ക്യാഷ്ബാക്കും 3 വർഷത്തെ വാറന്‍റിയും ഉത്സവ സീസണിൽ നേടാനാകും. അനായാസ ഇഎംഐ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും അവസരമുണ്ട്.

പ്രധാന ഓൺലൈൻ ഓഫറുകൾ പ്രകാരം 4000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.18 മാസം വരെ അനായാസ ഇഎംഐ ഓപ്‌ഷനുകൾ പ്രയോജനപ്പെടുത്താനുമാകും. സാംസങിന്റെ ഏറ്റവും പ്രമുഖമായ നിയോ ക്യുഎൽഇഡി ശ്രേണിയിലെ ടിവി ആമസോൺ, ഫ്ലിപ്പ്കാർട്ട്, സാംസങ്.കോം എന്നിവയിൽ 15% വരെ ഡിസ്ക്കൗണ്ടോടെ ലഭിക്കും. ദി ഫ്രെയിം ടിവിക്ക് 6000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുണ്ട്.

Akshay Babu

Author

Leave a Reply

Your email address will not be published. Required fields are marked *