യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം 18ന്

Spread the love

അരലക്ഷംപേരെ അണിനിരത്തി ഒക്ടോബര്‍ 18-ന് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍.
റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം.അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങികുളിച്ച മുഖ്യമന്ത്രി രാജിവെയ്ക്കുക,വിലക്കയറ്റം, കര്‍ഷകരോടുള്ള അവഗണന, എഐ ക്യാമറ, കെ-ഫോണ്‍,മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍, സഹരണബാങ്ക് കൊള്ള,ക്രമസമാധാനനില തകര്‍ച്ച, സര്‍ക്കാരിന്റെ ദുര്‍ഭരണം എന്നിവ ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കുന്നത്. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്തുതല പദയാത്രകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പദയാത്രകള്‍ക്ക് നേതൃത്വം നല്‍കിയ വാളന്റിയര്‍മാരും സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ അണിനിരക്കും. രാവിലെ 10ന് ഉപരോധം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉപരോധം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി,യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല,പികെ കുഞ്ഞാലികുട്ടി, പിജെ ജോസഫ്,ഷിബു ബേബിജോണ്‍,അനൂപ് ജേക്കബ്,ഡോ.എംകെ മുനീര്‍,സിപി ജോണ്‍,ദേവരാജന്‍,മാണി സി കാപ്പന്‍,രാജന്‍ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *