ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ജില്ലാതല യോഗം ചേര്‍ന്നു: ലഹരി വിമുക്ത കേന്ദ്രത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

Spread the love

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ചികിത്സ നല്‍കാന്‍ ജില്ലയില്‍ ലഹരി വിമുക്ത കേന്ദ്രം വേണമെന്ന ആവശ്യം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം അഡ്വ. എന്‍ സുനന്ദ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ നേതൃത്വത്തില്‍ കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളുടെ അവകാശ സംരക്ഷണ സേവനങ്ങള്‍ നല്‍കുമ്പോള്‍ വകുപ്പുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ജില്ലയില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിച്ചതായും അവര്‍ പറഞ്ഞു. ആര്‍.റ്റി.ഇ, ജുവനൈല്‍ ജസ്റ്റിസ് , പോക്‌സോ നിയമങ്ങളുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി.

വകുപ്പ്തല ഉദ്യോഗസ്ഥര്‍ ജില്ലയിലെ ബാലവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ ഹുസര്‍ ശിരസ്തദാര്‍ ബീനാ ഹനീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി. ആര്‍ ലതാകുമാരി, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു.അബ്ദുല്‍ ബാരി, സി ഡബ്ലൂ സി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ്, ജെ.ജെ.ബി അംഗം എം.ആര്‍ ലീല തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *