ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ആയ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAEIO) യുടെ ആനുവല്‍ ഗാല ഡിസംബര്‍ രണ്ടിന് ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രൗണ്ട് ബാള്‍റൂമില്‍ വച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. പ്രമുഖ വ്യക്തികളായ ഷിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍, ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്‌സ്‌കര്‍, അമേരിക്കയിലെ പ്രശസ്ത
യൂണിവേഴ്‌സിറ്റി ആയ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മാഗ് ചിയാഗ്, മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. രഘുറാം രാജന്‍ എന്നിവരെ പ്രാസംഗികരായി ക്ഷണിച്ചിട്ടുണ്ട്.
പ്രമുഖ ബോളിവുഡ് പിന്നണി ഗായിക ശില്‍പി പോളിന്റെ ഗാനമേളയും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തങ്ങളും സമ്മേളനത്തിന് മാറ്റുകൂട്ടും.
സ്റ്റാര്‍ട്ട്അപ് കമ്പനികളുടെ സാമ്പത്തിക സഹായത്തിനും, മെന്റര്‍ഷിപ്പിനുമായി ‘ഷാര്‍ക്ക് ഇന്‍വെസ്റ്റ്’ എ.എ.ഇ.ഐ.ഒ ബോര്‍ഡ് അംഗങ്ങളും വെഞ്ച്വര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്ററുമായ പവര്‍ബോള്‍ട്ട് സി.ഇ.ഒ ബ്രിജ്ജ് ശര്‍മ്മ, പ്രോബീസ് കോര്‍പറേഷന്‍ പ്രസിഡന്റ് ഡോ. പ്രമോദ് വോറ, പവര്‍ പ്ലേറ്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ മനീഷ് ഗാന്ധി, അയോണിക് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. യോഗി ബാര്‍ ധ്യവാജ് എന്നിവര്‍ നേതൃത്വം നല്‍കും.
ലേറ്റെസ്റ്റ് ടെക്‌നോളജി, ഇന്നവേഷന്‍സ്, എക്കണോമിക് ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടത്തും.
എ.എ.ഇ.ഐ.ഒ ബോര്‍ഡ് അംഗവും നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ അസോസിയേറ്റ് ഡീനുമായ ഡോ. മോഹന്‍ബിര്‍ സിംഗ് സ്വാനി ആയിരിക്കും മോഡറേറ്റര്‍. സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി 21 അംഗ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (847 648 3300), നിതിന്‍ മഹേശ്വരി (വൈസ് പ്രസിഡന്റ്), നാഗ് ജയ്‌സ്വാള്‍ (സെക്രട്ടറി) എന്നിവരുമായോ, www.AAEIOUSA.org-ല്‍ നിന്നോ ലഭിക്കുന്നതാണ്.