സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരപരിപാടികള്‍

Spread the love

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍-സ്വച്ഛതാ ഹി സേവാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മുദ്രാവാക്യ രചന, ലഘുരേഖ, രണ്ട് മിനിറ്റ് വീഡിയോ, പോസ്റ്റര്‍ ഡിസൈന്‍, ഉപന്യാസം, ചിത്രരചനയും എല്‍ പി വിഭാഗത്തില്‍ സ്ലോഗന്‍, ചിത്രരചന മത്സരങ്ങളുമാണ് നടത്തുന്നത്.

എന്‍ട്രികള്‍ https://contest.suchitwamission.org പോര്‍ട്ടലില്‍ ഒക്ടോബര്‍ 30 നകം സമര്‍പ്പിക്കണം. ജില്ലാതലത്തില്‍ ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങല്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 3500, 2000 രൂപ വീതവും സംസ്ഥാനതലത്തില്‍ 10000, 7000, 4000 രൂപ വീതവും സമ്മാനം ലഭിക്കും. സ്വന്തം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നും ആകര്‍ഷകമായ അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്ന ‘ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്’ മത്സരവും സംഘടിപ്പിക്കും. ഫോണ്‍ 0474 2791910.

Leave a Reply

Your email address will not be published. Required fields are marked *