സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ഗ്യാരി മാസിനോക്കെ ഫിലഡൽഫിയ മലയാളി സമൂഹത്തിൻറെപിന്തുണ

Spread the love

ഫിലഡൽഫിയ:  ഡിസ്ട്രിക്ട് 10ൽനിന്നും ഫിലഡൽഫിയ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന ഗ്യാരിമാസിനോക് മലയാളി സമൂഹത്തിന് പിന്തുണഅറിയിക്കുന്നതിനായി നവംബർ മാസം നാലാം തീയതിഅഞ്ചുമണിക്ക് ഗിഫ്‌ഫോർഡ് പാർക്കിൽ വെച്ച് ഒരു സമ്മേളനം കൂടുന്നതാണ്. ഗ്യാരി മലയാളികളുടെ ഒരു നല്ലസുഹൃത്ത് ആണെന്ന് ഷാലു പുന്നൂസ് അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിന് ആവശ്യങ്ങൾക്ക് മുഖ്യപരിഗണനനൽകുന്നതാണെന്ന് ഗാരി അറിയിച്ചു. കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ്പട്രോളിംഗ് കൂടുതൽ ശക്തമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ പോലീസ് പോലീസ് സേനയിൽകൊണ്ടുവരുന്നതിന് സിറ്റി കൗൺസിലിൽ സമ്മർദ്ദം ചെലുത്തുന്ന അറിയിച്ചു. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുകമികച്ച സ്കൂൾ സിസ്റ്റം സാധ്യമാകുന്ന രീതിയിൽ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം കൊണ്ടുവരികആരോഗ്യപരിപാലനരംഗത്ത് മെഡികെയർ ലഭിക്കുന്നതായി ആളുകൾക്ക് സെക്കൻഡറി ഇൻഷുറൻസ് ഗ്രൂപ്പ്അടിസ്ഥാനത്തിൽ ഫിലഡൽഫിയ സിറ്റിയിൽ നിന്നും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന രീതിയിൽ സംവിധാനംഏർപ്പെടുത്തുന്നതിനും ശ്രമിക്കുമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നവംബർ 7ന് നടക്കുന്നഇലക്ഷനിൽ എല്ലാ മലയാളി സുഹൃത്തുക്കളും വോട്ടു നൽകി വിജയിപ്പിക്കണമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽഅഭ്യർത്ഥിച്ചു.

Report : Santhosh Abraham

 

Author

Leave a Reply

Your email address will not be published. Required fields are marked *