മണപ്പുറം ഫിനാന്‍സിന്റെ നൈപുണ്യ വികസന പദ്ധതിക്ക് പുരസ്‌കാരം

Spread the love

തൃശൂര്‍: മണപ്പുറം ഫിനാന്‍സ് നടപ്പിലാക്കിയ നൈപുണ്യ വികസന പദ്ധതിക്ക് അംഗീകാരം. ക്വാന്റിക് ഇന്ത്യ ഏര്‍പ്പെടുത്തിയ നാലാമത് ബിഎഫ്എസ്ഐ എക്സലന്‍സ് അവാര്‍ഡില്‍ ഏറ്റവും മികച്ച നൈപുണ്യ വികസന പദ്ധതിക്കുള്ള പുരസ്‌കാരമാണ് മണപ്പുറം ഫിനാന്‍സ് നേടിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാര്‍, ചീഫ് ലേണിംഗ് ഓഫീസർ ഡോ. രഞ്ജിത് പി.ആര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു.

ധനകാര്യ മേഖലയില്‍ കഴിവുറ്റ മനുഷ്യവിഭവശേഷി വളര്‍ത്തിയെടുക്കുന്നതിന് മണപ്പുറം ഫിനാന്‍സ് നല്‍കി വരുന്ന പരിശ്രമങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു.

ജീവനക്കാരുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുന്നതിനും ജോലിക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കുന്നതിനും മണപ്പുറം വിവിധ പരിശീലന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ബാങ്കിങ് ആന്റ് ഫിനാന്‍സ് മേഖലയുമായി ബന്ധപ്പെട്ട വിവിധ തൊഴില്‍മേഖലകളില്‍ ജീവനക്കാര്‍ക്ക് ആഭ്യന്തരമായി പ്രത്യേക പരിശീലനങ്ങള്‍ നല്‍കുന്നതോടൊപ്പം പുറത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പരിശീലന പദ്ധതികളുമുണ്ട്.

അടിക്കുറിപ്പ്: ക്വാന്റിക് ഇന്ത്യ ഏര്‍പ്പെടുത്തിയ നാലാമത് ബിഎഫ്എസ്ഐ എക്സലന്‍സ് അവാര്‍ഡ് മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാര്‍, ചീഫ് ലേണിംഗ് ഓഫീസർ ഡോ. രഞ്ജിത് പി.ആര്‍ എന്നിവര്‍ സ്വീകരിക്കുന്നു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *