പോസ്റ്റ് ഓഫീസ് ആർ.ഡി നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ പുറത്തിറക്കി. നിക്ഷേപകർ എജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തുക നൽകിയ ഉടൻ തന്നെ ഇൻവസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങാൻ ശ്രദ്ധിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
നിക്ഷേപകൻ നൽകിയ തുക പോസ്റ്റ് ഓഫീസിൽ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വെച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. അതുകൊണ്ട് എല്ലാമാസവും തുക നൽക്കുന്നതിനു മുൻപ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ബോധ്യപ്പെട്ടിരിക്കണം.