ദൈവത്തോടും മനുഷ്യരോടുമുള്ള അനുരഞ്ജനത്തിൻറെ കൂദാശയാണ് കുമ്പസാരം : റവ. ഡോ. ഈപ്പൻ വർഗീസ്

Spread the love

ക്യുൻസ്‌ബോറോ:ക്രിസ്തുവേശുവിലൂടെ നമുക്ക് നൽകപ്പെട്ടിരിക്കുന്ന വലിയ മഹത്വകരമായ തേജസ്സിനെ കുറെക്കൂടി ശോഭയുള്ളതാക്കുന്ന ഒരു അനുഭവമാണ് കുമ്പസാരം എന്ന് പറയുന്ന കൂദാശ. നാം ഓരോ സമയത്തും കുമ്പസാരം അഥവാ അനുതാപം ഏറ്റുപറയുമ്പോൾ ദൈവത്തോടും മനുഷ്യരോടും നാം അനുരഞ്ജപ്പെടുകയും നാം കൂടുതൽ തേജസുള്ളവരും മഹത്വമുള്ളവരുമായിത്തീരുന്നു. മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ (മാർത്തോമ്മ നോർത്ത് ഈസ്റ്റ് R.A.C ) ക്യുൻസ്‌ബോറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ വച്ചുനടന്ന റീജിയണൽ മാർത്തോമ്മ കൺവെൻഷൻ സമാപനയോഗത്തിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു റവ. ഡോ. ഈപ്പൻ വർഗീസ്.

റീജിയണിലെ പതിമൂന്നു ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ കൂടിച്ചേർന്ന ഈ കൂടിവരവിൽ വിശുദ്ധ കുർബാനയ്ക്കു ഭദ്രാസനാധിപൻ ഐസക് മാർ ഫീലെക്സിനോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം നൽകി. റീജിയണിലെ വൈദീകരായ റവ. ജോർജ് ഏബ്രഹാം (ഭദ്രാസന സെക്രട്ടറി) റവ. വി.റ്റി. തോമസ് (RAC വൈസ് പ്രസിഡന്റ്‌) , റവ. ഡോ. ഈപ്പൻ വർഗീസ്, റവ. പ്രമോദ് സക്കറിയ, റവ. ഷാജി കൊച്ചുമ്മൻ, റവ. ജോൺസൻ സാമുവേൽ , റവ. എം.സി.വർഗീസ്, റവ. ജോൺ ഫിലിപ്പ്, റവ. ടി.ഓ. ജോസ്, റവ. അജിത് വർഗീസ്, റവ. ജോബിൻ ജോൺ, റവ. സുജിത് സാം മാമ്മൻ, റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റവ. ജെസ്സ് എം. ജോർജ് മുതിർന്ന വൈദീകരായ റവ. പി.എം. തോമസ്, റവ . ടി .കെ. ജോൺ, റവ. ഡോ. മോനി മാത്യു എന്നിവർ സഹകാർമ്മികരായിരുന്നു.

1698986521885blob.jpg

തുടർന്ന് കഴിഞ്ഞ ഏഴു വർഷക്കാലം ഭദ്രാസനത്തെ നയിച്ച ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. ഐസക് മാർ ഫീലെക്സിനോസ് എപ്പിസ്കോപ്പായ്ക്ക് R.A.C.യുടെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയയപ്പു നൽകി. RAC വൈസ് പ്രസിഡന്റ്‌ റവ. വി.റ്റി. തോമസ് യോഗത്തിനു അധ്യക്ഷത വഹിച്ചു. റവ. പി.എം. തോമസ് റവ. ഷാജി കൊച്ചുമ്മൻ, തങ്കം വി. ജോർജ്, ജോസെൻ ജോസഫ്, അലൻ വര്ഗീസ് എന്നിവർ ആശംസാപ്രസംഗം നടത്തി. ഒരുമയുടെയും ഐക്യത്തിൻറെയും ആത്മാവ് നമ്മിൽ പ്രവർത്തിക്കുന്നു എന്നതിൻറെ ഉദാഹരണമാണ് ഈ കൂടിവരവെന്നും . അതിർവരമ്പുകളെ അതിലംഘിക്കുന്നതായ ദൈവത്തിൻറെ സ്നേഹവും കരുതലും അനുഭവിപ്പാൻ ഇടയാകുന്നുവെന്നത് പ്രതീക്ഷാ നിർഭരമാണെന്നും മാർ ഫീലെക്സിനോസ് തൻറെ മറുപടി പ്രസംഗത്തിൽ പ്രസ്‌താവിച്ചു.

ആർ എ സി .യുടെ സ്നേഹോപഹാരം ട്രഷറർ കുര്യൻ തോമസ്, അക്കൗണ്ടൻറ് ബെജി ടി. ജോസഫ് എന്നിവർ ചേർന്ന് എപ്പിസ്കോപ്പായ്ക്ക് സമർപ്പിച്ചു. കൺവെൻഷന്റെ മുഖ്യപ്രസംഗകൻ റവ. ഡോ. ഈപ്പൻ വർഗീസ്സിനുള്ള ഉപഹാരം ഭദ്രാസന ട്രഷറർ ജോർജ് ബാബു നൽകി. റീജിയണിലെ വിവിധ ഇടവകയിൽ നിന്നുള്ള അംഗങ്ങൾ ചേർന്ന കൺവൻഷൻ ഗായകസംഘം ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ R.A.C സെക്രട്ടറി തോമസ് ജേക്കബ് സ്വാഗതം ആശംസിച്ചു. ട്രഷറർ ശ്രീ. കുര്യൻ തോമസ് കൃതജ്ഞതയും റവ. ഡോ. മോനി മാത്യു സമാപന പ്രാർത്ഥനയും നടത്തിയതായി ഷാജി തോമസ് ജേക്കബ് അറിയിച്ചു.

Report :  പി പി ചെറിയാൻ  

Author

Leave a Reply

Your email address will not be published. Required fields are marked *