കേരളാ അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സി (കാഞ്ച്) മികച്ച സംഘടന; പോൾ കറുകപ്പള്ളിക്കും പ്രൊഫ. ദര്‍ശന മനയത്തിനും ആദരം : ജോര്‍ജ് ജോസഫ്‌

Spread the love

മയാമി: ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച വടക്കേ അമേരിക്കയിലെ സംഘടനക്കു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നൽകുന്ന പുരസ്കാരം കേരളാ

അസോസിയേഷന്‍ ഓഫ് ന്യു ജേഴ്‌സിക്കു ലഭിച്ചു . (കാഞ്ച്) . കാഞ്ചിന്റെ പ്രസിഡന്റ് വിജേഷ് കരോട്ടും മുൻ പ്രസിഡന്റ് ബൈജു വർഗീസും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

പ്രസ് ക്ളബിന്റെ മെറിറ്റോറിയസ് ഹോണര്‍ പുരസ്കാരം ടെക്സാസ് സര്‍വ്വകലാശാലയിലെ മലയാളം പ്രൊഫ. ദര്‍ശന മനയത്ത്, ഫൊക്കാന മുൻ പ്രസിഡന്റ് പോള്‍

കറുകപ്പള്ളി എന്നിവര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ രണ്ട് വർഷവും പോൾ കറുകപ്പള്ളി പ്രസ് ക്ലബിന് നൽകിയ സേവനങ്ങൾ മറക്കാവുന്നതല്ലെന്നു പ്രസിഡന്റ് സുനിൽ തൈമറ്റം പറഞ്ഞു.

ചാണ്ടി ഉമ്മൻ എം.എൽ. എ, ദലീമ ജോജോ എം.എൽ.എ. എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *