വിരമിക്കലിന് തയ്യാറെടുത്ത് 67% ഇന്ത്യക്കാര്‍: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് റിട്ടയര്‍മെന്റ് റെഡിനസ് സര്‍വെ 2023

Spread the love

റിട്ടയര്‍മെന്റിന് തയ്യാറാണെന്ന് വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2020ലെ 49 ശതമാനത്തില്‍നിന്ന് 2023ല്‍ 67 ശതമാനമായി.

മുംബൈ, 7th നവംബര്‍ 2023: ഇന്ത്യക്കാരുടെ സാമ്പത്തിക മുന്‍ഗണനയില്‍ റിട്ടയര്‍മെന്റിന് മുന്‍തൂക്കം ലഭിക്കുന്നു. 2020ലെ സര്‍വെയിലെ എട്ടാം സ്ഥാനത്തുനിന്ന് 2023ല്‍ ആറം സ്ഥാനത്തെത്തി.

കുടുംബത്തിനായുള്ള ബാധ്യതകള്‍ നിറവേറ്റതുമായായിരുന്നു നേരത്തെ വിരമിക്കല്‍ ബന്ധപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അതിന്റെ നിര്‍വചനം സ്വയം മൂല്യം-സ്വന്തം ഐഡന്റിറ്റി എന്നതായിരിക്കുന്നു. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിച്ച് ആന്തരിക സന്തോഷം കണ്ടെത്തുന്നതിലേക്ക് എത്തിയിരിക്കുന്നു. ഇന്ത്യക്കാര്‍ തങ്ങളുടെ അഭിലാഷങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തങ്ങളുടെ സാമ്പത്തികാര്യങ്ങളില്‍ നിയന്ത്രണം തേടുന്നതായി പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് റെഡിനസ് സര്‍വെ 2023 വെളിപ്പെടുത്തുന്നു.

പണവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളിലാണ് മഹാമാരിയുടെ സ്വാധീനം പ്രകടമാകുന്നത്:

ഗുണകരമായ വശം:

അപ്രതീക്ഷിത ആവശ്യങ്ങളിലേക്കുള്ള സുരക്ഷാ സംവിധാനമായി പണത്തെ കണക്കാക്കുന്നു. കുടുബത്തോടുള്ള പ്രതിബദ്ധത നിറവേറ്റുകയെന്നത് സാമൂഹിക പ്രാധാന്യം നേടി. ബഹുമാനവും അഭിമാനവും അതിലൂടെ ലഭിക്കുന്നു. സ്വാതന്ത്ര്യം നേടുന്നതിന് മാഹാമാരിക്കുശേഷം പുതിയ മാനങ്ങള്‍ കൈവന്നു. ഒരാളുടെ ജീവിതശൈലിയും അഭിലാഷങ്ങളിലും വിട്ടുവീഴ്ചചെയ്യാതെ ഉത്തരവാദിത്വങ്ങള്‍ നിര്‍വിഹിക്കുക. ഉദാ. വലിയ വീട്, കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം, ഫാഷനും അതിലൂടെയുള്ള ജീവിത നിലവാര വര്‍ധന, ടെക്, അലങ്കാര ആവശ്യങ്ങള്‍, അവധിക്കാല ആഘോഷം എന്നിവ.

ദോഷകരമായ വശം:

ചുമതലകളും ഉത്തരവാദിത്തങ്ങളും നിറവേറ്റാനുള്ള അവരുടെ കഴിവിനെ പണം സമ്പാദിക്കുന്നതിും അത് കൈകാര്യം ചെയ്യുന്നതിനെയും നേരിട്ട് സ്വാധീനിക്കുന്നു. വൈദഗ്ധ്യമില്ലായ്മ, കഴിവില്ലായ്മ, വളരുന്ന സാമ്പത്തിക ഡിജിറ്റല്‍ ലോകത്തെ സ്വീകരിക്കുന്നതിലെ കാലതാമസം എന്നിവകാരണം ഒരാള്‍ക്ക് പണം നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അത് സമൂഹത്തില്‍ നാണക്കേടുണ്ടാക്കുന്നു. അഭിമാനത്തെ ബാധിക്കുന്നു. കുറവാണെന്ന ബോധം സൃഷ്ടിക്കുന്നു. നിയന്ത്രണമില്ലായ്മ കടവും അധിക ബാധ്യതയും സൃഷ്ടിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

പിജിഐഎമ്മിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്, യുഎസിലെ പ്രൂഡന്‍ഷ്യല്‍ ഐഎന്‍സി, എന്‍ഐക്യു എന്നിവരുമായി സഹകരിച്ചാണ് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെയും മറ്റ് നരഗങ്ങളിലെയും 3009 ഇന്ത്യക്കാരില്‍, സാമ്പത്തിക ആസൂത്രണ മനോഭാവം അറിയുന്നതിന്റെ ഭാഗമായി റിട്ടയര്‍മെന്റ് റെഡിനെസ് സര്‍വെ സംഘടിപ്പിച്ചത്. പണവുമായി ഇടപെടുന്നതിന്റെ രീതി, മനോഭാവം സാമ്പത്തിക വശങ്ങള്‍ എന്നിവ മഹാമാരിയുടെ സ്വാധീനത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്തലുകള്‍ താരതമ്യം ചെയ്യാനും ഇത് സാഹയിച്ചു.

സര്‍വെയില്‍നിന്നുള്ള പ്രധാന കണ്ടെത്തലുകള്‍:

* വ്യക്തിഗത വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് വായ്പകള്‍ക്കും ബാധ്യതകള്‍ക്കുമുള്ള വരുമാന വിഹിതം വര്‍ദ്ധിക്കുന്നു. ഇന്ത്യക്കാര്‍ പണത്തിന്റെ 59 ശതമാനം ഗാര്‍ഹിക ചെലവുകള്‍ക്കും 18 ശതമാനം വായ്പകള്‍ അടക്കുന്നതിനും നീക്കിവെക്കുന്നു. 2020ലെ സര്‍വെ കണ്ടെത്തലുകളേക്കാള്‍ അല്പം കൂടുതലാണിത്.

* നൈപുണ്യ വികസനത്തിനും വിദ്യാഭ്യാസ വായ്പക്കോ വേണ്ടി വരുമാനത്തിന്റെ അഞ്ച് ശതമാനം നീക്കിവെക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ട്.

* മനോഭാവത്തിലും പെരുമാറ്റത്തിലും സാമ്പത്തിക ആസൂത്രണത്തിലും മഹാമാരി മാറ്റംവരുത്തിയതായി 48 ശതമാനംപേര്‍ പ്രതികരിച്ചു. കൂടുതല്‍ സാമ്പത്തിക ബോധമുള്ളവരും ആസൂത്രണം ചെയ്യുന്നവരും അച്ചടക്കമുള്ളവരുമായി ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു.

* കുറഞ്ഞ വരുമാനം ഉപയോഗിച്ച് കൂടുതല്‍ പണമുണ്ടാക്കാനും സാമ്പത്തിക സുരക്ഷയ്ക്കും ഉയര്‍ന്ന ശ്രദ്ധ നല്‍കുന്നു. ജോലിയിലെ ഉന്നതി, മറ്റ് വരുമാന സാധ്യതകള്‍ എന്നിവയിലൂടെ വരുമാനം വര്‍ധിക്കുന്നതിനനുള്ള സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്നു.

* ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതില്‍ മാത്രമല്ല, സ്വന്തം അസ്തിത്വവും മൂല്യവും അറിയുകയും പരിപാലിക്കുകയും ചെയ്യുന്നതിലും പ്രാധാന്യം നല്‍കുന്നു.

* മഹാമാരിക്കുശേഷം കുടുബം സുരക്ഷക്ക് പുറമെ, മെഡിക്കല്‍ എമര്‍ജന്‍സി, റിട്ടയര്‍മെന്റ് പ്ലാനിങ് തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യക്കാര്‍ ഊന്നല്‍ നല്‍കിത്തുടങ്ങി.

* മഹാമാരിക്കുശേഷം മറ്റ് വരുമാന സ്രോതസിന്റെ അഭാവത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ 2020ലെ എട്ട് ശതമാനത്തില്‍നിന്ന് 2023 ആയപ്പോള്‍ 38 ശതമാനമായി ഉയര്‍ന്നു.

* മഹമാരിക്കുശേഷമുള്ള പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള ആശങ്കകളുടെ മുന്‍നിരയില്‍വന്നു. 2020ലെ സര്‍വെയെ അപേക്ഷിച്ച് അത് ഇരട്ടിയായി. സമീപകാല സാമ്പത്തിക സൂചകളില്‍ പ്രകടമാകുന്ന ആഘാതമാണിത് സൂചിപ്പിക്കുന്നത്.

* പ്രോത്സാഹനജനകമെന്ന് പറയട്ടെ, 67 ശതമാനം ഇന്ത്യക്കാരും വിരമിക്കലിന് തയ്യാറാണെന്ന് പറയുന്നു. ജോലിയെയും ജീവിതത്തെയും കുറിച്ചുള്ള മികച്ച വീക്ഷണത്തെ ഇത് സൂചിപ്പിക്കുന്നു. വിരമിക്കല്‍ ആസൂത്രണം ചെയ്തവര്‍ 33 വയസ്സിനടുത്താണ് ഇത് ആരംഭിച്ചത്. അല്ലാത്തവര്‍ 50കളില്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നു.

* മ്യൂച്വല്‍ ഫണ്ടുകളോടുള്ള മനോഭാവം 2020ല്‍ 10 ശതമാനവും 2023ല്‍ 23 ശതമാനംവരെയുമാണ്. ഇടിഎഫ്, നേരിട്ടുള്ള ഓഹരി നിക്ഷേപം എന്നിവയേക്കാള്‍ താല്‍പര്യം ഇതില്‍നിന്ന് പ്രകടമാണ്. ഇന്ത്യന്‍ നിക്ഷേപകര്‍ ഇപ്പോഴും സ്ഥിര വരുമാന പദ്ധതികളും ഇന്‍ഷുറന്‍സുമാണ് ഇഷ്ടപ്പെടുന്നതെന്നും ഇതില്‍നിന്ന് സൂചന ലഭിക്കുന്നു.

* മാറുന്ന ജീവിത ശൈലിയും സാമ്പത്തിക സാഹചര്യങ്ങളും അനുസരിച്ച്, റിട്ടയര്‍മെന്റ് സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന് വാര്‍ഷിക വരുമാനത്തിന്റെ 10-12 ഇരട്ടി ആവശ്യമാണെന്ന് ഇന്ത്യക്കാര്‍ കരുതുന്നു. 2020ലെ സര്‍വെയില്‍ ഇത് 8-9 ഇരട്ടിയായിരുന്നു.

* മഹാമാരിക്ക് മുമ്പായി, 2020ലെ സര്‍വെയില്‍ കണ്ടതിന് വിരുദ്ധമായി, ഇന്ത്യക്കാര്‍ ഇപ്പോള്‍ സാമ്പത്തിക സുരക്ഷയെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. കൂട്ടുകുടുംബങ്ങളില്‍ ജീവിക്കുന്നത് സാമ്പത്തിക സുരക്ഷിതത്വബോധം വളര്‍ത്തിയെടുക്കില്ല. 2020ലെ സര്‍വെയിലെ 89 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 70 ശതമാനംപേര്‍(2023)മാത്രമാണ് കൂട്ടുകുടുംബങ്ങളില്‍ താമസിക്കുന്നത് സാമ്പത്തികമായി സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

* മറ്റ് വരുമാനമാര്‍ഗങ്ങള്‍ക്കുളള വഴികള്‍ റിട്ടയര്‍മെന്റ് തയ്യാറെടുപ്പിനുള്ള ബോധ്യം ഗണ്യമായി വര്‍ധിപ്പിക്കുന്നു. മറ്റ് വരുമാന സ്രോതസ്സുള്ള 36 ശതമാനം പ്രതികരിച്ചവരില്‍ 42 ശതമാനം പേര്‍ക്ക് സാമ്പത്തിക ആസ്തികളില്‍ നിക്ഷേപിക്കുന്നതിലൂടെ അധികവരുമാനം ലഭിക്കുന്നു.

* റിട്ടയര്‍മെന്റിനായി കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിന് മികച്ച ഉപദേശം ഇന്ത്യക്കാര്‍ക്ക് ആവശ്യമാണ്. സാമ്പത്തിക ഉപദേശം സ്വീകരിച്ചവരില്‍ മൂന്നില്‍ രണ്ടുപേര്‍ ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍നിന്നാണ് ഉപദേശം സ്വീകരിച്ചത്. ഇത് മികച്ച വഴിയില്ല. ചെറിയ ശതമാനംമാത്രമാണ് രജിസ്റ്റര്‍ ചെയത് നിക്ഷേപ ഉപദേശകരില്‍നിന്ന് അഡൈ്വസ് സ്വീകരിച്ചത്.

* സാമ്പത്തിക ഉപദേശം തേടുന്നവര്‍ പണം കൈകാര്യം ചെയ്യുന്നതിനുള്ള ജോലിഭാരം പങ്കിടുന്നത് ഉപദേഷ്ടാക്കളുടെ മൂല്യവത്തായ സേവനമാണ്. എന്നിരുന്നാലും നിലവില്‍ റിട്ടയര്‍മെന്റ് പ്ലാനുള്ളവരില്‍ 10 ശതമാനം പേര്‍മാത്രമാണ് രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേഷ്ടാവില്‍നിന്ന് ശരിയായ സാമ്പത്തിക ആസൂത്രണത്തിന്റെ സേവനങ്ങള്‍ തേടുന്നത്. കൂടാതെ രേഖാമുലമുള്ള പ്ലാന്‍ ഉള്ളവരില്‍ 16 ശതമാനംപേര്‍മാത്രമാണ് രജിസ്റ്റര്‍ ചെയ്ത നിക്ഷേപ ഉപദേഷ്ടാക്കളുമായി തങ്ങളുടെ പ്ലാന്‍ പരിശോധിച്ചത്.

* അവരുടെ സംഘടനകളോടുള്ള 55 ശതമാനം വ്യക്തികളുടെ വിശ്വസ്തത വര്‍ധിച്ചിട്ടുണ്ടെങ്കിലും ഗണ്യമായ ഭൂരിഭക്ഷം, ഏകദേശം മൂന്നിലൊന്ന് സാമ്പത്തിക ഉത്കണ്ഠ അനുഭവിക്കുന്നു. അതില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇത് ദിവസത്തിന്റെ പകുതിയോളം തങ്ങളുടെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നു.

ഓര്‍ഗനൈസേഷനുകള്‍ക്ക് വിജയകരമായി വിരമിക്കല്‍ ആസൂത്രണത്തെ സ്വാധീനിക്കാനും അവരുടെ ജീവിക്കാര്‍ക്കിടയില്‍ സാമ്പത്തിക ക്ഷേമം ഉറപ്പാക്കാനും കഴിയും. അതുവഴി ജീവനക്കാരുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും ഉത്പാദനക്ഷമതയിലൂടെ നേട്ടം കൊയ്യാനുമാകും. തൊഴിലുടമ അവരുടെ റിട്ടയര്‍മെന്റോ സാമ്പത്തിക ആസൂത്രണമോ സുഗമമാക്കിയാല്‍ തൊഴിലുടമയോടുള്ള വിശ്വസ്തത വര്‍ധിക്കുമെന്ന് രണ്ടില്‍ ഒരാള്‍ പ്രതികരിച്ചു.

പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് സിഇഒ ശ്രീ അജിത് മേനോന്‍: ‘ മൊത്തത്തില്‍ ദൃശ്യമായ പെരുമാറ്റ വ്യതിയാനവും മനോഭാവവും ഞങ്ങള്‍ കണ്ടു. മഹാമാരി ചില സുപ്രധാന കാര്യങ്ങളെ ബാധിച്ചതായി തോന്നുന്നു. കുടുബത്തോടുള്ള ഒരാളുടെ റോളുകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനോടൊപ്പം സ്വന്തം വ്യക്തിത്വത്തിനുള്ള പ്രാധാന്യം ഉന്നല്‍നേടി. സെല്‍ഫ് ഐഡന്റിറ്റി-സെല്‍ഫ് വര്‍ത്ത് -എന്നിവക്ക് ഊന്നല്‍ നല്‍കുന്നത് എന്നത്തേക്കാളും പ്രാധാന്യം അര്‍ഹിക്കുന്നു’.

പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ബിഹേവിയര്‍ ഫിനാന്‍സ് ആന്റ് കണ്‍സ്യൂമര്‍ ഇന്‍സൈറ്റ്‌സ്-എസ്.വി.പി ഡോ. സഗ്നീത് കൗര്‍: ‘ ഇന്ത്യക്കാര്‍ക്കിടയില്‍ റിട്ടയര്‍മെന്റ് ആസൂത്രണത്തിന്റെ ഉയര്‍ച്ച നല്ല പ്രവണതയാണ്. ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അവബോധത്തെ പ്രതിഫലിപ്പിക്കുന്നു. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകരുടെ പെരുമാറ്റ വ്യതിയാനത്തെ മറികടക്കാന്‍ യോജിച്ച ഉത്പന്നങ്ങള്‍ അവതരിപ്പിച്ചാല്‍ ഈ പ്രവണതക്ക് ആക്കംകൂട്ടും. കാരണം വിവേചനാധികാരമുള്ള നിക്ഷേപകനെപ്പോലും ‘ബയാസ്’ ഉടനടി സംതൃപ്ത നേടുന്നതിനായി അവരുടെ സുസ്ഥിരമായ ദീര്‍ഘലാ തന്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കും. ഹ്രസ്വകാല ഇമോഷന്‍സും ആഗ്രഹങ്ങളുമാകും അവരെ നയിക്കുക’.

Suchitra Ayare

 

Author

Leave a Reply

Your email address will not be published. Required fields are marked *