മാർത്തോമ യൂത്ത് ഫെല്ലോഷിപ്പ് സ്പോർട്സ് ടൂർണമെൻറ് നവംബർ 11ന് : ബാബു പി സൈമൺ

Spread the love

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് സൗത്ത് വെസ്റ്റ് ” സെന്റർ എ” സ്പോർട്സ് ടൂർണമെൻറ് നവംബർ 11ന് ശനിയാഴ്ച ഡാളസിൽവച്ചു നടത്തപ്പെടുന്നു. മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്സ് ബ്രാഞ്ച് യൂത്ത് ഫെലോഷിപ്പ് സ്പോർട്സ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കും. കരോൾട്ടണിൽ ഉള്ള “മക്കിന്നിഷ് സ്പോർട്സ് കോംപ്ലക്സ് ” (2335 Sandy Lake Road, Carrollton, TX 75006) ആകുന്നു കായിക മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന കായികമത്സരങ്ങളിൽ മാർത്തോമാ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ച് , സെഹിയോൻ മാർത്തോമ ചർച്ച്, സെന്റ് പോൾസ് മാർത്തോമ ചർച്ച്, ഒക്ലഹോമ മാർത്തോമ ചർച്ച് , ഹ്യൂസ്റ്റൺ ഇമ്മാനുവൽ ചർച്ച് എന്നിവിടങ്ങളിൽനിന്നുള്ള യൂത്ത് ഫെലോഷിപ്പ് അംഗങ്ങൾ പങ്കെടുക്കും.

ടൂർണമെന്റിനോട് അനുബന്ധിച്ച് കരോൾട്ടൺ മാർത്തോമ ചർച്ച് യൂത്ത് ഫെല്ലോഷിപ്പ് അംഗം സാം സജിയുടെ സ്ഥാപനമായ “സാം’സ് സോൾ ഓതെന്റിക് ഹോട്ഡോഗ്” എന്ന ഭക്ഷണശാല കായിക പ്രേമികൾക്കായി രുചികരമായ ഭക്ഷണങ്ങൾ ക്രമീകരിക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഭക്ഷണ ശാലയിൽ നിന്നും ലഭിക്കുന്ന തുക നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ മിഷൻ പ്രോജക്റ്റ് ആയ “ലൈറ്റ് ടു ലൈഫ്” എന്നാ പദ്ധതിയിലേക്ക് സംഭാവനയായി നൽകുവാൻ ആഗ്രഹിക്കുന്നതായി സാം സജി അറിയിച്ചു.

ടൂർണമെൻറ് ക്രമീകരണങ്ങൾക്കായി “സെന്റർ എ” യൂത്ത് ഫെല്ലോഷിപ്പ് പ്രസിഡന്റ്, റവ: ഷൈജു സി ജോയ്, വൈസ് പ്രസിഡന്റ്: എലീസ ആൻഡ്രൂസ് , കോ ഓർഡിനേറ്റർ സെൻ മത്തായി, എന്നിവർ ഉൾപ്പെട്ട കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ടൂർണ്ണമെൻറ് വിജയത്തിനായി ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സഹകരണവും, സാന്നിധ്യവും “സെന്റർ എ” സെക്രട്ടറി ജോതം ബി സൈമൺ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് swryfcentera@gmail.com ആയി ബന്ധപ്പെടേണ്ടതാണ് ചുമതലക്കാർ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *