തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലേക്ക് ബാസ്കറ്റ്ബോൾ, റസ്ലിംഗ് എന്നീ ഡിസിപ്ലിനുകളിൽ ഓരോ ട്രെയിനർമാരെ 2024 ജനുവരി വരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Certificate in Sports Coaching from SAI/NS NIS etc, VHSE in Physical Education and Certificate, BPE / B Ped, M Ped / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറവും dysa.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ നവംബർ 20ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക്: 0471 2326644