നെഹ്റു സെന്ററിന്റെ ആഭിമുഖ്യത്തില്‍ നെഹ്‌റു ജയന്തി ആഘോഷിക്കും.നവംബര്‍ 14 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടക്കുന്ന നെഹ്‌റു ജയന്തി ആഘോഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും.യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അധ്യക്ഷത വഹിക്കും. ബിഎസ് ബാലചന്ദ്രന്‍, എംആര്‍ തമ്പാന്‍ തുടങ്ങിയവര്‍ സംസാരിക്കും. നെഹ്റു ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്റര്‍ കോളജിയറ്റ് ഡിബേറ്റ് മത്സരത്തിലേയും ദേശഭക്തിഗാനമത്സരത്തിലേയും വിജയികള്‍ക്ക് ശശി തരൂര്‍ ട്രോഫികള്‍ സമ്മാനിക്കും.