ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്റുവിന്റെ 134-ാംജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പുഷ്പാര്‍ച്ചനയും
അനുസ്മരണ സമ്മേളനവും സിമ്പോസിയവും കെപിസിസി സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു. നവംബര്‍ 14ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി ഉദ്ഘാടനം ചെയ്യും. ‘നെഹ്റു ഒരു
ബഹുമുഖപ്രതിഭ’ എന്ന സിമ്പോസിയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ.ശശി തരൂര്‍ എംപി വിഷയാവതരണം നടത്തും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്, അടൂര്‍ പ്രകാശ് എംപി,കെപിസിസി ,ഡിസിസി ഭാരവാഹികള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസിസി,ബ്ലോക്ക്,മണ്ഡലം തലത്തിലും നെഹ്റു ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കും.