വണ്ടർലയിൽ ശിശുദിനാഘോഷം; പ്രത്യേക ഓഫറുകൾ

Spread the love

കൊച്ചി: ശിശുദിനമായ നവംബർ 14നു വണ്ടർലയിൽ പ്രത്യേക ഓഫറുകൾ. ശിശുദിനത്തിൽ മുതിർന്നവർക്കും കുട്ടികളുടെ ടിക്കറ്റ് നിരക്കിൽ പാർക്കിൽ പ്രവേശിക്കാനാകും. മുതിർന്നവരുടെ ടിക്കറ്റ് നിരക്കിൽ 20 % കിഴിവാണ് ലഭ്യമാവുക. ടിക്കറ്റുകൾ വണ്ടർല ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി ബുക്ക് ചെയ്യണം.

കൂടാതെ 200 കുട്ടികൾക്ക് വണ്ടർലായിൽ പ്രത്യേക ആതിഥ്യം ഒരുക്കുന്നുണ്ട്. ഇവർക്ക് ശിശുദിനത്തിൽ സൗജന്യ പ്രവേശനവും ഭക്ഷണവും നൽകും. ഒപ്പം ആകർഷകമായ വിവിധ പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാനും അവസരമുണ്ടാകും.

കുട്ടികളുടെ സന്തോഷവും നിഷ്കളങ്കതയും പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മുൻനിർത്തിയാണ് ശിശുദിന സമ്മാനമെന്നു വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. കുട്ടികൾക്ക് ആതിഥ്യമൊരുക്കുന്നതിലൂടെ സാമൂഹ്യമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്.

https://www.wonderla.com/ എന്ന ഓൺലൈൻ പോർട്ടൽ വഴി പാർക്ക് എൻട്രി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0484-3514001, 75938 53107 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *