ഏഞ്ചല്‍സ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പൂചെണ്ട് നല്‍കി സ്വീകരിച്ചു. സി. മിറിയം 2021 ല്‍ എറണാകുളം നിര്‍മലാ പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യാള്‍ സൂപ്പീരിയള്‍ ആയി സ്ഥാനമേറ്റു. 1987 ല്‍ ധര്‍മ്മഗിരി ( സെന്‍റ് ജോസഫ് ഹോസ്പ്പിറ്റല്‍)ല്‍ ജനറല്‍ നേഴ്സിംഗ് കഴിഞ്ഞതിനു ശേഷം ഡല്‍ഹി ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് നേഴ്സിംഗില്‍ ബാച്ചിലര്‍ ബിരുദവും മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നേഴ്സിംഗില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. കാക്കനാട് കുസുമഗിരി മെന്‍റല്‍ ഹെല്‍ത്ത് സെന്‍ററില്‍ എ്ഡ്മിനിസ്ടെയ്റ്റര്‍, പീന്നീട് ധര്‍മ്മഗിരി ജനറലേറ്റ് കോഴിപ്പള്ളിയില്‍ ജനറല്‍ കൗണ്‍സിലര്‍, സെന്‍റ് ജോസഫ് ഹോസ്പ്പിറ്റല്‍ കോതമംഗലത്ത്
നേഴ്സിംഗ് ബാച്ചിലര്‍ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികളുടെ പ്രഫസര്‍ എന്നീ നിലകളിലും സിസ്റ്റര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്
19 ാം നൂറ്റാണ്ടില്‍ കേരളാ കത്തോലിക്കാ സഭയില്‍ ജ്വലിച്ചു നിന്ന ഒരു വെള്ളി നക്ഷത്രമായിരുന്നു ദൈവദാസന്‍ മോണ്‍: ജോസഫ് പഞ്ഞിക്കാരന്‍, അദ്ദേഹമാണ് ഇന്ന് ലോകമെമ്പാടും നാലു പ്രൊവിന്‍സ്യകളിലായി വ്യാപിച്ചു കിടക്കുന്ന മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് (ങടഖ) സന്യാസിനി സഭയുടെ സ്ഥാപകന്‍.
ആരോഗ്യത്തിന് അധികം പ്രാധാന്യം കൊടുക്കാതിരുന്ന ഒരു കാലഘട്ടത്തില്‍ ഈ പുണ്യ പുരോഹിതന്‍ മോണ്‍. ജോസഫ്. സി. പഞ്ഞിക്കാരന്‍ ജനങ്ങള്‍ അനുഭവിക്കുന്ന വേദനയും, കഷ്ടപ്പാടും, ഒറ്റപ്പെടലും അതുപോലെ ഒരു വൈദ്യസഹായവും കിട്ടാതെ ജീവിക്കുന്ന അവരുടെ ദയനീയ അവസ്ഥ കണ്ട് എന്തെങ്കിലും അവര്‍ക്ക് വേണ്ടി ചെയ്യണമെന്ന ഒരു തീരുമാനം എടുത്തു.
എന്‍റെ ഏറ്റവും എളിയ ഈ സഹോദരമാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തു തന്നത് ( മത്തായി 25:40) എന്ന വാക്യം തന്‍റെ ഹ്യദയത്തില്‍ ചേര്‍ത്തു വച്ചു കൊണ്ട് ധര്‍മ്മഗിരി ( ഇവമൃശ്യേ ങീൗിേ ) എന്ന പേരില്‍ 1934 കോതമംഗലത്ത് ഒരു ആശുപത്രി തുറന്നു. പീന്നീട് രോഗികളെ ശശ്രുഷിക്കുന്നതിനു വേണ്ടി 7 സഹോദരികളുമായി ജൂലൈ 3 1946 ല്‍ മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍ ആരംഭിച്ച സഭയാണ് ഇന്ന് ലോകത്ത് എല്ലാംയിടത്തുമായി വ്യാപിച്ചിരിക്കുന്ന മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ( ങ.ട.ഖ ).
അമേരിക്കയില്‍ ആതുരസേവനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന ങടഖ സിസ്റ്റേഴ്സിന്‍റെ പ്രവര്‍ത്തനത്തെ വിലയിരുത്തുവാനും അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ് സി; മിറിയം അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നത്.
ഒരു മാസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സി. മിറിയം ഒക്കലഹോമാ, ക്യാന്‍സാസ്, ടെക്സസ് എന്നീവിടങ്ങളിലെ എം.എസ്.ജെ സിസ്റ്റേഴ്സിന്‍റെ കോണ്‍വെന്‍റുകളും സന്ദര്‍ശിക്കുന്നതായിരിക്കും.