തൃശൂർ പുഴുയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വർഷങ്ങളിലെ വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് രണ്ട് നില കെട്ടിടം നിർമിച്ചിരിക്കുന്നത്. 1.23 കോടി രൂപ ചിലവഴിച്ച് 3960 ചതുരശ്ര അടി വിസ്തീർണത്തിൽ ഫ്രണ്ട് ഓഫീസ്, ഓഫീസ് റൂമുകൾ, കോൺഫറൻസ് റൂം, വാഷ് റൂമുകൾ, ഭിന്നശേഷിക്കാർക്കായുള്ള റാമ്പ് എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്.വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പി രമ്യ ഹരിദാസ് മുഖ്യാതിഥിയായി. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ വി.ജി. ചാന്ദിനി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ചൂണ്ടൽ, ലിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഡി. വിൽസൺ, പുഴയ്ക്കൽ ബ്ലോക്ക് സെക്രട്ടറി പി.എൻ. അഫ്സൽ, പഞ്ചായത്ത് പ്രസിഡന്റ് മാരായ വി.കെ. രഘുനാഥൻ, കെ.ജെ. ദേവസ്സി, കെ. ഉഷ, ലക്ഷ്മി വിശ്വംഭരൻ, തങ്കമണി ശങ്കുണ്ണി, സിമി അജിത്ത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ലീല രാമകൃഷ്ണൻ, രഞ്ജു വാസുദേവൻ, ജെസ്സി സാജൻ, ബ്ലോക്ക് മെമ്പർമാരായ പി.വി. ബിജു, ഷീല സുനിൽകുമാർ ജ്യോതി ജോസഫ്, വി.എസ്. ശിവരാമൻ, കെ.എം. സുനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.ഒ. ചുമ്മാർ, മുൻ ബ്ലോക്ക് പ്രസിഡന്റ്‌മാരായ ലൈജു സി. എടക്കളത്തുർ, സി.വി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.