ക്രോംപ്ടൺ പുതിയ ഡെക്കോ ബാറ്റൺ ലൈറ്റ് ഫിറ്റിങ്ങുകൾ പുറത്തിറക്കി

Spread the love

കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കൽസ് ലിമിറ്റഡ് പുതിയ ‘ഡെക്കോ ബാറ്റൺ’ ലൈറ്റ് ഫിറ്റിങ്ങുകൾ വിപണിയിലിറക്കി. മികച്ച കാര്യക്ഷമതയും ആകർഷക ഡിസൈനും ഒരുമിക്കുന്ന ഫാന്‍സി ലൈറ്റിങ്ങ് സാധ്യമാക്കുന്ന ‘ഡെക്കോ ബാറ്റൺ’ ഇന്റീരിയർ ഡെക്കറേഷൻ മേഖലയിലെ പുതിയ ആവശ്യങ്ങൾക്ക് യോജ്യവുമാകും. ഗ്ലെയർ രഹിത വെളിച്ചത്തിനൊപ്പം അകത്തളങ്ങളുടെ മോടിയും കൂട്ടുന്ന പുതിയ ലിവിങ് സ്‌പേസ് ലൈറ്റിങ് ഉത്പന്നങ്ങൾ ഇന്റീരിയർ ഡെക്കറേഷനു പുതിയ മനം നൽകാൻ ലക്ഷ്യമിടുന്നു. ഡാർക്ക് സ്പോട്ടുകൾ ഇല്ലാതെ എല്ലായിടത്തും ഒരുപോലെ പ്രകാശ വിസരണം സാധ്യമാക്കുന്ന ഈ ശ്രേണിയിലെ ഫിറ്റിങ്ങുകൾ വോള്‍ട്ടേജ് വ്യതിയാനങ്ങൾ.
ഫലപ്രദമായി പ്രതിരോധിക്കുന്ന 4 കെ വി സര്‍ജ് പ്രൊട്ടക്ഷനോടു കൂടിയവയാണ്. വാട്ടിന് 100 ലൂമന്‍സ്(എല്‍ പി ഡബ്ലിയു) വരെ എത്തിച്ചേരാന്‍ കഴിയുന്ന ഇത് മികച്ച പ്രകാശത്തിനൊപ്പം ഊര്‍ജ്ജ ലാഭവും ഉറപ്പാക്കുന്നു.

കിടയറ്റ ലൈറ്റിങ് അനുഭവം ഒരുക്കുന്നതാണ് ഡെക്കോ ബാറ്റൺ ശ്രേണി ഉൽപന്നങ്ങളെന്നു
ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കൽസ് ലിമിറ്റഡ് ലൈറ്റിങ്ങ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ഷലീന്‍ നായക് പറഞ്ഞു. ക്രോംപ്ടണിന്റെ എല്ലാ അംഗീകൃത റീടെയിൽ ഔട്ട്ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഡെക്കോ ബാറ്റൺ ഫിറ്റിങ് ലഭ്യമാണ്. വില 699 രൂപ.

Akshay Babu

Author

Leave a Reply

Your email address will not be published. Required fields are marked *