പ്രിയപ്പെട്ട സർക്കാരിനെ നേരിട്ട് കാണാൻ എത്തി അബ്ദുൾ ഹാദിയും നന്ദനയും

Spread the love

മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന ഏറെ കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ഭിന്നശേഷി അവാർഡ് ജേതാവും ചാവക്കാട് എടക്കഴിയൂർ സ്വദേശിയുമായ അബ്ദുൾ ഹാദി എന്ന ഒമ്പതാം ക്ലാസുകാരൻ. ‘വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വരുത്തിയ മന്ത്രിസഭയെ ഒരുമിച്ച് കാണാൻ കഴിഞ്ഞെന്നും ഇത് എനിക്ക് പ്രിയപ്പെട്ട സർക്കാരാണെന്നും അബ്ദുൾ ഹാദി പറഞ്ഞു. കിലയിൽ നടന്ന നവകേരള സദസ്സ് പ്രഭാത യോഗത്തിൽ മുൻ നിരയിൽ ഇരുന്ന് നടപടിക്രമങ്ങൾ ആദ്യാവസാനം നോക്കി കണ്ടു. ക്രിയേറ്റീവ് ചൈൽഡ് വിത്ത് ഡിസെബിലിറ്റി വിഭാഗത്തിലെ ഈ വർഷത്തെ ഭിന്നശേഷി അവാർഡ് ജേതാവാണ് അബ്ദുൾ ഹാദി.

സർക്കാർ നൽകിയ ശ്രവണ സഹായിയുമായി നന്ദനയെത്തികേൾവിയുടെ പുതുലോകത്തെത്തിയ നന്ദന ഏറെ ആത്മവിശ്വാസത്തോടെയാണ് നവകേരള സദസ്സ് പ്രഭാതയോഗത്തിലെത്തിയത്. നിശബ്ദതയിൽ നിന്ന് കേൾവിയുടെ അദ്ഭുത ലോകത്തിലെത്താൻ സഹായിച്ച സർക്കാരിനുള്ള നന്ദിയും മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. ഗുരുവായൂർ ലിറ്റിൽ ഫ്‌ലവർ കോളേജിലെ ബികോം ഒന്നാംവർഷ വിദ്യാർത്ഥിനിയായ നന്ദനയ്ക്ക് ജന്മനാ കേൾവി പരിമിതിയുണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെയാണ് കേൾവി പരിമിതി നേരിട്ടിരുന്ന ഗുരുവായൂർ സ്വദേശിനി താഴിശ്ശേരി വീട്ടിൽ നന്ദനയ്ക്ക് ശ്രവണ സഹായി നൽകിയത്.

Author

Leave a Reply

Your email address will not be published. Required fields are marked *