ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ഒഴിവിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്

Spread the love

തൃശൂർ ജില്ലയിലെ ചാവക്കാട്, ചേര്‍പ്പ്, ചൊവ്വന്നൂര്‍ ബ്ലോക്കുതല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളില്‍ ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ താല്‍ക്കാലിക തസ്തികയിലെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൃഷി /മൃഗസംരക്ഷണം /ഡയറി സയന്‍സ് /ഫിഷറീസ് /അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ് ഇവയില്‍ ബിരുദാനന്തര ബിരുദമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അവസരം. കൃഷി അനുബന്ധ മേഖലകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 28955 രൂപയാണ് പ്രതിമാസ വേതനം.താല്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ അപേക്ഷയും വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം മേല്‍വിലാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും സഹിതം ചെമ്പുക്കാവ് അഗ്രികള്‍ച്ചര്‍ കോംപ്ലക്‌സിലെ മൂന്നാം നിലയിലെ ആത്മ ഓഫീസില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ഓഫീസിൽ ഡിസംബര്‍ 21ന് രാവിലെ 10.30 ന് എത്തണം. ഫോണ്‍: 0487 2332048.

Leave a Reply

Your email address will not be published. Required fields are marked *